ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണില്‍ വിജയിയായത് ജിന്റോയായിരുന്നു. ബിഗ് ബോസ് കപ്പിനൊപ്പം വിജയിക്ക് കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നല്കുന്ന പ്രൈസ് മണിയും ജിന്റോയ്ക്ക് ലഭിച്ച് കഴിഞ്ഞു. ഷോയുടെ വിജയിയാവുന്ന ആള്‍ക്ക് 50 ലക്ഷമാണ് കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നല്കുന്ന സമ്മാനതുക.
എന്നാല്‍, ഈ 50 ലക്ഷം ജിന്റോയ്ക്ക് ലഭിച്ചില്ല. പകരം 34 ലക്ഷമാണ് സമ്മാനത്തുകയായി ജിന്റോയ്ക്ക് കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് കൈമാറിയിരിക്കുന്നത്. ബാക്കി പണം എവിടെ പോയി എന്നല്ലേ? 5 ലക്ഷത്തിന്റെ മണി ബോക്സുമായി സായ് കൃഷ്ണ ഷോ ക്വിറ്റ് ചെയ്തിരുന്നു. ആ പണവും ഒന്നാം സമ്മാനത്തില്‍ നിന്നുമാണ് പോവുക. ശേഷിക്കുന്ന 45 ലക്ഷം രൂപയാണ് ജിന്റോയ്ക്ക് ലഭിക്കേണ്ടിയിരുന്നത്. അതില്‍ നിന്നും 11 ലക്ഷത്തോളം രൂപ ടാക്സിനത്തില്‍ പോയിരിക്കുകയാണ്. ശേഷിക്കുന്ന 34 ലക്ഷം കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ജിന്റോയ്ക്ക് കഴിഞ്ഞ ദിവസം കൈമാറി.
മാത്രമല്ല, മറ്റൊരു സന്തോഷം കൂടി ജിന്റോയെ കാത്തിരിപ്പുണ്ട്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നിര്‍മ്മിച്ച് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ജിന്റോ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന ജിന്റോയുടെ സ്വപ്നം കൂടിയാണ് ബിഗ് ബോസിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
അതേസമയം, ബിഗ് ബോസ് മലയാളം സീസണ് 6 ലേക്കുള്ള തയ്യാറെടുപ്പുകള്‍ വളരെ നേരത്തെ മുതല്‍ തന്നെ തുടങ്ങിയിരുന്നുവെന്ന് ജിന്റോ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രമിച്ചിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ ഈ വര്‍ഷം എന്‍ട്രിക്ക് വേണ്ടി കഠിന പരിശ്രമം നടത്തം. എല്ലാ ഭാഷകളിലേയും ബിഗ് ബോസ് എപ്പിസോഡുകള്‍ കാണുമായിരുന്നു. അതോടൊപ്പം ഷോയില്‍ പോയി വന്നവരെക്കുറിച്ച് പഠിക്കാന്‍ കുടങ്ങിയിരുന്നുവെന്നും ജിന്റോ വ്യക്തമാക്കിയിരുന്നു.
Discussion about this post