തനിക്ക് കിട്ടുന്ന ഏത് കഥാപാത്രവും തന്മയത്വത്തോടെ അഭിനയിച്ച് വിജയിപ്പിക്കാന്‍ നടന് പൃഥ്വിരാജിനുള്ള പ്രാഗത്ഭ്യം പ്രസിദ്ധമാണ്. വളരെ വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം അനായാസം കൈകാര്യം ചെയ്തിട്ടുണ്ട്. നടന്റെ കരിയറിലെ വേറിട്ട വേഷങ്ങളില്‍ ഒന്നായിരുന്നു മുംബൈ പൊലീസിലേത്.
റോഷന് ആന്‍ഡ്രൂസ്- ബോബി- സഞ്ജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍വസ്റ്റിഗേറ്റീവ്- ത്രില്ലര്‍ ചിത്രമായിരുന്നു ഇത് . ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചും ഇതിലെ കഥാപാത്രത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറുകയാണ്. ഈ സിനിമയിലെ നായകന് ഒരു ഗേ ആണെന്ന് അറിയുമ്പോള്‍ ഇപ്പോള്‍ ഒരു അത്ഭുതവും തോന്നില്ലായെന്നാണ് പൃഥ്വിരാജ് പറയുന്നത്. .
മുംബൈ പൊലീസിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോള്‍ ബോബി – സഞ്ജയും റോഷനും ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചുള്ള കണ്ഫ്യൂഷനില് ആയിരുന്നു. കാരണം ഏത് ഡയറക്ഷനിലേക്ക് കഥയെ എത്തിക്കുമെന്നായിരുന്നു അവരുടെ മുന്നിലെ വെല്ലുവിളി. ക്ലൈമാക്സിലെ ആ ഒരു ട്വിസ്റ്റിനു വേണ്ടി ഒരുപാട് ചിന്തിച്ചു.
സത്യം പറഞ്ഞാല്‍ ആ ഒരു പോയിന്റില്‍ മാത്രം ഞങ്ങള്‍ സ്റ്റക്കായി ഇരുന്നത് കുറച്ച് മാസങ്ങളായിരുന്നു. ഒരു ദിവസം അര്‍ദ്ധരാത്രി എനിക്ക് റോഷന്റെ കാള്‍ വന്നു. റോഷന് എന്നോട് ചോദിച്ചത്, സിനിമ നന്നാവാന്‍ വേണ്ടി ഏത് വേഷമാണെങ്കിലും ചെയ്യുമെന്ന് ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോയെന്നായിരുന്നു. ഞാന്‍ യെസ് പറഞ്ഞു.
സഞ്ജയ്യും റോഷനും എന്നെ കാണാന്‍ വന്നു. അവരെന്നോട് വളരെ സൂക്ഷ്മമായി കഥയുടെ അവസാന ട്വിസ്റ്റ് വെളിപ്പെടുത്തി. ഇതാണ് സംഭവിക്കുന്നത് എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ കൈയടിക്കുകയാണ് ചെയ്തത്. ഇത് ഗംഭീരമായിരിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു.
കാരണം അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു അത്. അതേ ട്വിസ്റ്റ് ഇന്നാണെങ്കില്‍ ഒരിക്കലും വര്‍ക്ക് ആവില്ല. ഇത് ആദ്യമായി പറയുന്നത് ഞാനാണ്. കാരണം അന്ന് ആ ട്വിസ്റ്റിന് ഒരു ഷോക്ക് വാല്യൂ ഉണ്ടായിരുന്നു. ഇന്ന് അതില്ല. കാരണം സിനിമയിലെ നായകന് ഒരു ഗേ ആണെന്ന് അറിയുമ്പോള്‍ ഇപ്പോള്‍ കാണുമ്പോള്‍ ഒരു അത്ഭുതവും തോന്നില്ല പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post