സല്മാന് ഖാനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് 24 കാരിയായ ആരാധിക. 58 കാരനായ താരത്തെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി സ്വന്തം നാടായ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ യുവതി സല്‍മാന്റെ പന്‍വേലിലെ ഫാം ഹൗസിന് മുന്നിലെത്തി ബഹളം വെക്കുകയായിരുന്നു.
താരത്തെ നേരിട്ട് കാണണം, ഇഷ്ടം പറയണം വിവാഹം കഴിക്കണം എന്നൊക്കെ ആവശ്യങ്ങളുമായി എത്തിയ യുവതി ഫാം ഹൗസിന് മുന്നില്‍ നിന്ന് ബഹളം വെച്ചു.
പ്രദേശവാസികളെത്തി യുവതിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. സല്മാന് ഖാനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞായിരുന്നു യുവതി ശാഠ്യം പിടിച്ചത്.
പിന്നാലെ പ്രദേശവാസികള്‍ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി യുവതിയോട് സംസാരിച്ചെങ്കിലും മടങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പൊലീസ് തല്ക്കാലം കൗണ്‍സിലിംഗിനായി ന്യൂ പന്‍വേല്‍ ആസ്ഥാനമായുള്ള മലയാളി സന്നദ്ധ സംഘടനയായ സീല്‍ ആശ്രമത്തിലെത്തിക്കുകയായിരുന്നു.
ഐ ഡി കാര്‍ഡുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ഡല്‍ഹിയിലെ കുടുംബവുമായി ബന്ധപ്പെട്ടാണ് സുരക്ഷിതമായി മടക്കി അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് സീല്‍ സ്ഥാപകന്‍, പാസ്റ്റര്‍ കെ.എം ഫിലിപ്പ് പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ അമ്മയും ബന്ധുക്കളും യുവതിയെ കൂട്ടികൊണ്ടു പോകാനായി ഡല്‍ഹിയില്‍ നിന്ന് സീല്‍ ആശ്രമത്തിലെത്തി.
കുട്ടിക്കാലം മുതല്‍ യുവതി സല്മാന് ഖാന്റെ വലിയ ആരാധികയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്ത് ചാടി വെറുതെ മുംബൈയിലേക്ക് പുറപ്പെട്ടത് തെറ്റായിപ്പോയെന്ന് ് യുവതിയും പറഞ്ഞു.
Discussion about this post