മമ്മൂട്ടിക്കെതിരെ അടുത്തിടെയുണ്ടായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍. മമ്മൂട്ടിയെ മതത്തിന്റെ പേരില്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹത്തിന് ഒരു മതമേയുള്ളു അത് സിനിമയാണെന്നും മാര്‍ത്താണ്ഡന്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. നോമ്പിന്റെ സമയത്താണ് ക്ലീറ്റസില്‍ മമ്മൂട്ടി യേശുക്രിസ്തുവായി വേഷമിടുന്നത്. 45 വര്‍ഷത്തിലധികമായി സിനിമയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരാളാണ് അദ്ദേഹം.
മതമായിരുന്നു അദ്ദേഹത്തിന് വലുതെങ്കില്‍ ക്ലീറ്റസിലെ വേഷം അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു. പക്ഷേ അദ്ദേഹമത് ചെയ്തില്ല. ആ സിനിമയുടെ പ്രൊഡ്യൂസര്‍ ലത്തീഫ് മുസ്ലീമാണ് ഞാന്‍ ഹിന്ദു സ്വന്തം മതമായിരുന്നു ഞങ്ങള്‍ക്ക് വലുതെങ്കില്‍ ഈ സിനിമ നടക്കുമോ . ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം മറ്റ് പലതുമാണ്. മാര്‍ത്താണ്ഡന്‍ കൂട്ടിച്ചേര്‍ത്തു.
‘ടര്‍ബോ’ എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റര്‍ വിജയത്തിന് പിന്നാലെ, ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങളിലൊന്ന്.
വമ്പന്‍ സ്‌ക്രീന്‍ കൗണ്ടുമായാണ് ടര്‍ബോ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ മാത്രം 364 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2 മണിക്കൂര്‍ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേഴ്‌സാണ് ചിത്രത്തില്‍ കൈയടി നേടുന്ന ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുക്കിയിരിക്കുന്നത്.
Discussion about this post