പ്രണവ് മോഹന്‍ലാല്‍ ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. പ്രണവിന്റെ വേഷവിധാനവും അഭിനയവുമൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടില്ല. എന്ന് മാത്രമല്ല ധാരാളം ട്രോളുകളും ഈ സിനിമയെ സംബന്ധിച്ച് പുറത്തുവന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്. ഒടിടി ഖിലീസിന് ശേഷം എനിക്ക് ട്രോള്‍ കുറവാണ് അതു കൊണ്ട് ഞാന്‍ വളരെ ഹാപ്പിയാണ് എന്നെ ട്രോളാതെ പകരം നിന്റെ ചേട്ടനോട് പോയി പറഞ്ഞേക്ക് എന്ന് പറഞ്ഞും ചിലര്‍ ഇന്‍ബോക്സില്‍ വരുന്നുണ്ട്.
ഇപ്പോഴും ചേട്ടനോട് മലയാളികള്‍ക്ക് ഉള്ള ഇഷ്ടം മൂലമാണോ എന്നൊന്നുമറിയില്ല ഏട്ടനെ നേരിട്ട് തെറി വിളിക്കാനുള്ള വിഷമം അവര്‍ക്കുണ്ട് അതുകൊണ്ട് നീ നിന്റെ ചേട്ടനോട് പറഞ്ഞേക്ക് എന്നാണ് അവര്‍ പറയുന്നത്. ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമക്കുള്ളിലെ സിനിമയായിരുന്നു ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍, ശ്രീനിവാസന് തുടങ്ങിയവര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്, നിവിന്‍ പോളി എന്നിവര്‍ക്കൊപ്പം കല്യാണി പ്രിയദര്ശന്, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, നീരജ് മാധവ്, നീത പിള്ള, അര്ജുന് ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Discussion about this post