മലയാളി സീരിയല്‍ രംഗത്ത് തന്നെ വന്‍മാറ്റം സൃഷ്ടിച്ച ടിവി പരമ്പരയായിരുന്നു കടമറ്റത്ത് കത്തനാര്. സംവിധായകന് സുരേഷ് ബാബുവും അദ്ദേഹത്തിന്റെ സഹോദരന് ടി എസ് സജിയും ചേര്‍ന്നാണ് ഈ മെഗാ പരമ്പര ഒരുക്കിയത്. സീരിയലിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയെ
നായകനാക്കി ഇതേ പേരില്‍ സിനിമ പുറത്തിറക്കാനും ടി എസ് സുരേഷ് ബാബു തീരുമാനിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ആ പ്രൊജക്റ്റ് വേണ്ട എന്ന് വെച്ചു. അതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘കത്തനാര് സീരിയല്‍ എനിക്ക് സമ്മാനിച്ചത് വലിയൊരു എക്സ്പീരിയന്‍സ് ആയിരുന്നു. ടെക്നിക്കില്‍ അഡ്വാന്‍സായി. സിജി-ഗ്രാഫിക്സ് വര്‍ക്കുകള്‍ കത്തനാലില് ഹൈലൈറ്റ് ആയിരുന്നു. അന്ന് അത് ചെയ്തതുകൊണ്ട് ഇപ്പോള്‍ അതൊരു പ്രശ്നമല്ല. ഇടതുകൈ കൊണ്ട് ചെയ്യുന്നതുപോലെ ചെറിയൊരു കാര്യം മാത്രമെ ആ സീരിയലുകള്‍ ചെയ്യുമ്പോള്‍ എനിക്ക് തോന്നിയിരുന്നുള്ളു എന്റെ സഹോദരന് കൂടി എനിക്കൊപ്പം കത്തനാര് സീരിയലില്‍ വര്‍ക്ക് ചെയ്തിരുന്നു. സിനിമയാക്കി കഴിഞ്ഞാല്‍ വെറും 10 മണിക്കൂറില്‍ തീരുന്ന കഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ
‘മമ്മൂക്കയെ വെച്ച് കത്തനാര് സിനിമയാക്കാന്‍ ഒരു പ്ലാന്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, മമ്മൂട്ടിയൊക്കെ മിനിമം 100 കോടി എങ്കിലും വേണം. രണ്ട്, പൂര്‍ണ്ണമായും ത്രീഡിയില്‍ ചെയ്യണം. അതുമാത്രമല്ല എന്റെ സീരിയല്‍ ഹിറ്റാണ്. അതിനു മുകളില്‍ പോകണം സിനിമ. അമിതാഭ് …
ബച്ചനെയായിരുന്നു മമ്മൂക്കയുടെ അച്ഛനായി കാസ്റ്റ് ചെയ്തത്. തമിഴ് നടന് അര്‍ജുനെ കൊടുമണ്‍ പോറ്റിയായും. ചട്ടയും മുണ്ടും നമ്പൂതിരി കുടുംബവും. കേരള സ്റ്റൈലില്‍ ആയിരിക്കും സിനിമ. അതുകൊണ്ടുതന്നെ ചിത്രം അതിര്‍ത്തി കടക്കില്ല. അതും ഒരു റിസ്ക്കായിരുന്നു. അദ്ദേഹം വ്യക്തമാക്കി.
Discussion about this post