തമിഴ് സിനിമയിലെ താരങ്ങളെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന് ബി ഉണ്ണിക്കൃഷ്ണന്. കോളിവുഡില്‍ കമല്ഹാസന്, രജനീകാന്ത് എന്നിവരെപ്പോലെ മറ്റൊരാള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. തമിഴ് സിനിമ നോക്കിയാല്‍ കമല്ഹാസന് രജനീകാന്ത് എന്നിവരെപ്പോലെ ഒരു പ്രതിഭ ഇനി വരാന്‍ ബുദ്ധിമുട്ടാണ്.
വിജയ് എന്തുവലിയ താരമാണെന്ന് നമ്മള് പറയും അതില്‍ യാതൊരു സംശയവുമില്ല അജിത്തിനെ നോക്കൂ അദ്ദേഹവും വലിയ ഒരു താരമല്ലേ. പക്ഷേ ഇവരുടെ പേര് നമുക്ക് രജനിയ്ക്കും കമല്‍ഹാസനുമൊപ്പം ചേര്‍ത്തുവായിക്കാന്‍ പറ്റുമോ ഇല്ല എന്നത് തന്നെയാണ് വാസ്തവം.
സിനിമയില്‍ മാത്രമല്ലല്ലോ എല്ലാ ഇന്‍ഡസ്ട്രിയിലും ഇത്തരം ട്രെന്‍ഡുകളുണ്ട്. സ്പോര്‍ട്സില്‍ നോക്കൂ അതില്‍ ഇത് വ്യക്തമാണ്. ബ്രയാന്‍ ലാറ, സച്ചിന് ഇവര്‍ക്ക് ശേഷം ആരായിരുന്നു. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആരാണെന്ന ചോദ്യത്തിന് അവരെപ്പോലെ താരങ്ങള്‍ ഉണ്ടാവുകയെന്നത് ബുദ്ധിമുട്ടാണെന്നും എന്നാല്‍ സിനിമ എന്തായാലും മുന്നോട്ട് പോകുമെന്ന ഉറപ്പ് തനിക്കുണ്ടെന്നും ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
Discussion about this post