ഇന്ത്യന്‍ ടുവിലെ കമല്‍ഹാസന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ ഗംഭീക ആക്ഷന്‍ സാഹസിക രംഗങ്ങളുണ്ടെന്നാണ് വിവരം. ഇപ്പോഴിതാ ഇതുസംബന്ധിച്ച് ചോദ്യമുന്നയിച്ച ഒരു മാധ്യമപ്രവര്ത്തകന് മറുപടി നല്‍കിയിരിക്കുകയാണ് ഷങ്കര്‍.
സിനിമയുടെ കഥ നടക്കുന്ന സമയം വച്ചു നോക്കുകയാണെങ്കില്‍ സേനാപതിയുടെ ജനനം 1918ലാണ്. അതായത് ഇപ്പോള്‍ പ്രായം 106. ഇന്ത്യന്‍ 2 സിനിമയുടെ ട്രെയിലറില്‍ സേനാപതിയുടെ അതിഗംഭീര ആക്ഷന്‍ സീക്വന്‍സുകളും കാണാം. ഈ പ്രായത്തില്‍ സേനാപതിക്ക് ഇത്രയും ആക്ഷനൊക്കെ ചെയ്യാന്‍ സാധിക്കുമോ? എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
സേനാപതിയുടെ പ്രായം ശരിയാണെന്നുപറഞ്ഞ ഷങ്കര്‍ ചോദ്യത്തിനുള്ള ഉത്തരം അല്പം വിശദമായിത്തന്നെ നല്കി. ”ചൈനയില്‍ ഒരു മാര്‍ഷ്യല്‍ ആര്‍ട്സ് മാസ്റ്റര്‍ ഉണ്ട്. അദേഹത്തിന്റെ പേര് ലൂസി ജിയോണ്‍ എന്നാണ്. 120-ാം വയസ്സിലും അദ്ദേഹം മാര്‍ഷ്യല്‍ ആര്‍ട്സ് പെര്‍ഫോം ചെയ്യും. പറന്നും കറങ്ങിയും എല്ലാത്തരത്തിലുമുള്ള പ്രകടനങ്ങള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്.
സേനാപതിയും അങ്ങനെയൊരു മാസ്റ്റര്‍ ആണ്. മര്‍മം ആണ് അദ്ദേഹത്തിന്റെ ഏരിയ. യോഗയും മറ്റു പരിശീലനങ്ങളെല്ലാം ചെയ്യുന്ന സേനാപതിയുടെ ഭക്ഷണ ശൈലി പോലും വ്യത്യസ്തമാണ്. ദിവസം ഒരുനേരം മാത്രമാണ് ഭക്ഷണം. അച്ചടക്കമുള്ള സ്വഭാവക്കാരനാണെങ്കില്‍ വയസ് ഒരു പ്രശ്നമല്ല. ഏത് സ്റ്റണ്ടും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും.” -ശങ്കര്‍ പറഞ്ഞു.
1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററടിച്ച ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘ഇന്ത്യന്‍ 2’. 1996 മെയ് 9നാണ് ‘ഇന്ത്യന്‍’ റിലീസ് ചെയ്തത്.
Discussion about this post