അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആഘോഷ വേദിയില്‍ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം വജ്രങ്ങള്‍ കാണാന്‍ സാധിച്ചിരുന്നെന്നും റൊട്ടിക്കൊപ്പം വിളമ്പിയിരുന്നത് സ്വര്‍ണമായിരുന്നെന്നും സാറ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സാറ സ്വത്യസിദ്ധമായ ശൈലിയില്‍ നര്‍മം കലര്‍ത്തി അംബാനിക്കല്ല്യാണത്തെ കുറിച്ച് വിവരിച്ചത്.
പ്രീ വെഡ്ഡിങ് ആഘോഷം എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിനായിരുന്നു തമാശ കലര്‍ത്തിയുള്ള സാറയുടെ ഈ മറുപടി.
വളരെ ആതിഥ്യ മര്യാദയോടെയാണ് അംബാനി കുടുംബം അതിഥികളെ സ്വീകരിച്ചത്. എല്ലാവരുടേയും മനസ് നിറയ്ക്കുന്ന രീതിയിലായിരുന്നു ആഘോഷങ്ങളും ചടങ്ങുകളും ഒരുക്കിയത്. സ്കൂളില്‍ എന്റെ സഹപാഠിയാണ് ആനന്ദ്. കുട്ടിക്കാലം മുതല്‍ രാധികയേയും പരിചയമുണ്ട്.’ അഭിമുഖത്തില്‍ സാറ പറയുന്നു.
മാര്‍ച്ച് ആദ്യ വാരമായിരുന്നു ജാംനഗറില്‍ പ്രീ വെഡ്ഡിങ് ആഘോഷം സംഘടിപ്പിച്ചത്. മെയ് 29 മുതല്‍ ജൂണ്‍ ഒന്ന് വരെയായിരുന്നു ആഡംബര കപ്പലിലെ ആഘോഷങ്ങള്‍. അതില്‍ നിന്നുള്ള ചിത്രങ്ങള്‍ സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം റോമി ട്രെവി ഫൗണ്ടെയ്ന് മുന്നില്‍ നില്ക്കുന്നതും കാഷ്വല്‍ ഔട്ട്ഫിറ്റില്‍ കാനില്‍ നിന്നെടുത്ത ചിത്രങ്ങളും സാറ പോസ്റ്റ് ചെയ്തിരുന്നു.
Discussion about this post