ക്രിസ്‌റ്റോ ടോമി ചിത്രം ഉള്ളൊഴുക്കിലെ പാര്‍വതി തിരുവോത്തിന്റെ അഭിനയം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ തനിക്ക് റൊമാന്റിക് കോമഡി ജോണറിലുള്ള സിനിമകള്‍ കൂടി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.
എന്നാല്‍ അത്തരത്തിലുള്ള സിനിമകളൊന്നും ഇപ്പോള്‍ തന്നെ തേടിയെത്തുന്നില്ലെന്നും അവര്‍ സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോമഡി റൊമാന്‍സ് ഇത്തരം ജോണറിലുള്ള സിനിമകളൊന്നും ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്നില്ല എന്നാല്‍ എനിക്ക് ഇത്തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. ഞാന്‍ ഇപ്പോള്‍ എന്റെ എല്ലാ അഭിമുഖങ്ങളിലും ഇതേക്കുറിച്ച് പറയാറുമുണ്ട്.
എന്നെ അങ്ങനെ ഒന്ന് ഓഡിഷന്‍ ചെയ്യാമൊയെന്ന് പല ഇന്റര്‍വ്യൂകളിലും ക്യാമറ നോക്കി പറയാന്‍ തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. ഖരീബ് ഖരീബ് സിംഗിള്‍ പോലും ഇപ്പോള്‍ റോം കോം ആയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. എനിക്കിപ്പോള്‍ റോമാന്‍സ് പോലും കിട്ടുന്നില്ല. എനിക്കൊന്ന് പ്രണയിക്കണം. കോമഡിയും ആക്ഷനും സറ്റയറുമൊക്കെ അവസരം കിട്ടിയാല്‍ ഞാന്‍ ചെയ്യും. പാര്‍വതി കൂട്ടിച്ചേര്‍ത്തു.
Discussion about this post