ദളപതി വിജയ്ക്ക് ജൂണ്‍ 22 ന് 50 വയസ്സ് തികഞ്ഞിരിക്കുകയാണ് അതിനൊപ്പം പുതിയൊരു വിവാദത്തിനാണ് വഴി തെളിഞ്ഞിരിക്കുന്നത്. ഇന്നും ഇന്നലെയും ഒന്നും പ്രചരിച്ച ഗോസിപ്പല്ല 20 വര്‍ഷം പഴക്കമുള്ള ഗോസിപ്പാണ് വീണ്ടും പുറത്തുചാടിയിരിക്കുന്നത്. ജൂണ്‍ 23ന് ജന്മദിനത്തിന് ഒരു ദിവസത്തിന് ശേഷം വിജയിക്കൊപ്പം ലിഫ്റ്റില്‍ നില്ക്കുന്ന ഫോട്ടോ സഹിതം വിജയ്ക്ക് ആശംസകള്‍ നേര്‍ന്ന് തൃഷ പങ്കുവെച്ച ചിത്രമാണ് ഇതിനെല്ലാം തുടക്കമിട്ടത്.
തൃഷ പോസ്റ്റ് ചെയ്ത ഈ ചിത്രം വിദേശത്ത് വെച്ച് ഒരുമിച്ചുള്ള യാത്രയില്‍ എടുത്തതാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. തൃഷയ്ക്കൊപ്പമുള്ള ചിത്രത്തിലും എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴും വിജയ്യുടെ അതേ ജോഡി ഷൂസ് കണ്ടിരുന്നതായി ചില ആരാധകര്‍ പഴയ ഫോട്ടോ വച്ച് കണ്ടെത്തി.
സംഗീതയും വിജയിയും വിവാഹമോചിതരായിട്ട് 4 വര്‍ഷമായെന്നാണ് പ്രചരിക്കുന്ന മറ്റൊരു കാര്യം. പൊതുവേദികളിലെല്ലാം ഒരുമിച്ചായിരുന്നു മുമ്പ് ഭാര്യ സംഗീതയും വിജയും എത്തിയിരുന്നത്. എന്നാല്‍ വിജയ്ക്കൊപ്പം ഇപ്പോള്‍ സംഗീതയെ കാണാറില്ല. സംവിധായകന് ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സംഗീത എത്തിയപ്പോള്‍ വിജയ് കൂടെയുണ്ടായിരുന്നില്ല. മകന് ജെയ്സണ്‍ സഞ്ജയ്ക്കൊപ്പമായിരുന്നു സംഗീത എത്തിയത്. അതേസമയം വേര്‍പിരിയല്‍ അഭ്യൂഹങ്ങളോടൊന്നും ഇതുവരെ വിജയ്യോ തൃഷയോ സംഗീതയോ പ്രതികരിച്ചിട്ടില്ല. എന്നാല്‍ തൃഷയാകട്ടെ ആരോപണങ്ങള്‍ക്കിടയിലും വിജയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിരന്തരം പങ്കുവെയ്ക്കാറുമുണ്ട്.
വിജയ്യും തൃഷയും ഒന്നിച്ച ആദ്യ ചിത്രം 2004ലെ ഗില്ലിയാണ്.ഗില്ലിക്ക് ശേഷം അവര്‍ ആദി, തിരുപ്പാച്ചി, കുരുവി എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചുവെങ്കിലും 2008-ല്‍ കുരുവിക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നില്ല. ഗില്ലി മുതല്‍ വിജയും തൃഷയും തമ്മില്‍ ബന്ധമുണ്ടെന്നും കുരുവിക്ക് ശേഷം വിജയുടെ കുടുംബം ഇടപെട്ട് സമ്മര്‍ദ്ദം ചെലുത്തിയെന്നും അക്കാലത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരു താരങ്ങളും അന്ന് വ്യക്തമാക്കി. 15 വര്‍ഷങ്ങള്‍ക്ക് ശേഷം 2023ല്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്.
Discussion about this post