അച്ഛന് സുരേഷ് ഗോപിയെ യാതൊരു കാരണവുമില്ലാതെ ആളുകള്‍ സൈബറിടങ്ങളില്‍ ആക്രമിക്കുന്നത് തന്നെ വേദനിപ്പിച്ചുവെന്ന് ഗോകുല്‍ സുരേഷ്. ഇലക്ഷന് മുമ്പ് അദ്ദേഹത്തെ ഒരു തീവ്രവാദിയെന്നപോലെ ചിത്രീകരിക്കാന്‍ പലരും ശ്രമിച്ചുവെന്നും അച്ഛന് അതൊക്കെ മറികടക്കാന്‍ കഴിഞ്ഞെങ്കിലും തനിക്ക് മനസ്സിനുള്ളില്‍ അതൊക്കെ ഒരു വേദനയായെന്നും നടന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
നല്ലത് ചര്‍ച്ച ചെയ്യപ്പെടുന്നത് കുറവും ചീത്തത് ചര്‍ച്ച ചെയ്യുന്നത് കൂടുതലുമാണ്. അച്ഛനെ എങ്ങനെയൊക്കെ ഒരു തീവ്രവാദിയായി ചിത്രീകരിക്കാമോ അതൊക്കെ ചെയ്തുനോക്കി. പക്ഷേ അച്ഛന് എല്ലാം അവഗണിക്കുന്ന സ്വഭാവമുള്ളയാളാണ്. നേരും നന്മയുമുള്ളത് കൊണ്ടാവാം അച്ഛനെ അത് ബാധിച്ചിട്ടില്ല. പക്ഷേ എന്റെ കാര്യം നേരെ തിരിച്ചായിരുന്നു.
അതൊക്കെ എന്നെ മാനസികമായി ബാധിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഞാന്‍ മച്വറാകുമ്പോള് അച്ഛനെപ്പോലെ പക്വതയോടെ ചിന്തിക്കാന്‍ ശ്രമിക്കുമായിരിക്കും ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ ഗോകുല്‍ സുരേഷ് പറഞ്ഞു.
ഗഗനചാരിയാണ് ഗോകുല്‍ സുരേഷിന്റെ തീയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഗഗനചാരി’യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. ‘സണ്ണി’ ‘4 ഇയേഴ്സ്’, ‘ജയ് ഗണേഷ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ശങ്കര്‍ ശര്‍മ സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫീനിക്സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് നിര്‍വ്വഹിച്ചിരിക്കുന്നു.
Discussion about this post