മലയാള ടെലിവിഷന്‍ പരമ്പരകളില്‍ വലിയ ആരാധകവൃന്ദത്തെ നേടിയെടുത്ത പരമ്പരയാണ് കടമറ്റത്ത് കത്തനാര്. ഈ സീരിയലില്‍ പ്രധാനവേഷം അവതരിപ്പിച്ചത് പ്രകാശ് പോളാണ്. ഒരു കാലത്ത് മികച്ച വരുമാനമുണ്ടാക്കിയ ഈ സീരിയല്‍ പിന്നീട് കടുത്ത സാമ്പത്തിക നഷ്ടത്തിന് വഴിതെളിച്ചുവെന്നാണ് നടന് വെളിപ്പെടുത്തിയിരിക്കുന്നത്.
കടമുറ്റത്ത് കത്തനാര് സീരിയല്‍ സംപ്രേഷണം ചെയ്തിരുന്ന ചാനല്‍ ഒരു ഘട്ടത്തില്‍ സംപ്രേഷണം നിര്‍ത്തിയിരുന്നു. പിന്നീട് ജയ്ഹിന്ദ് ചാനലില്‍ ഈ സീരിയല്‍ വന്നു. എന്നാല്‍ ഇത് തനിക്ക് വലിയ കടബാധ്യതയുണ്ടാക്കിയെന്ന് പ്രകാശ് പോള്‍ പറയുന്നു. പ്രധാന കാരണം ആ ചാനല്‍ ആളുകള്‍ അന്ന് കണ്ട് തുടങ്ങിയിട്ടില്ല. ഇങ്ങനെയൊരു ചാനല്‍ ഉണ്ടെന്ന് ആളുകള്‍ അറിയുന്നതേയുള്ളൂ. രമേശ് ചെന്നിത്തലയുമായി സംസാരിച്ചപ്പോള്‍ കത്തനാര് ജയ്ഹിന്ദിന് വേണ്ടി ചെയ്യാം എന്ന തീരുമാനത്തിലെത്തി. ആ തീരുമാനത്തില്‍ വന്ന പാകപ്പിഴയാണ്.
അവര്‍ക്ക് ഒരു ചാനല്‍ നടത്തേണ്ടത് എങ്ങനെയെന്നോ വിജയകരമായി കൊണ്ട് പോകേണ്ടത് എങ്ങനെയെന്നോ അറിയില്ല. ആദ്യം പൈസ തരുന്നതിലൊക്കെ അവര്‍ വളരെ ലിബറലായിരുന്നു. ഞാന്‍ ചോദിക്കാതെ തന്നെ പൈസ തരുമായിരുന്നു. ഷൂട്ട് തുടങ്ങും മുമ്പേ പൈസ തന്നു. ഇവരുടെ കൈയില്‍ പൈസയുണ്ടെന്ന് ഞാന്‍ കരുതി. പക്ഷെ അവരുടെ കൈയില്‍ കുറച്ച് പൈസയായിരുന്നു ഉണ്ടായിരുന്നത്. അത് തീര്‍ന്നതോടെ എല്ലാം അവതാളത്തിലായി.
പിന്നെ തരാന്‍ പൈസയില്ല. ഞാന്‍ ഷൂട്ട് തുടര്‍ന്ന് കൊണ്ടിരുന്നു. നിര്‍ത്തിയാല്‍ അബദ്ധമാകുമെന്ന് അന്ന് കരുതിയെന്നും പ്രകാശ് പോള്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post