നടി നയന്‍താരയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് തമിഴ് ആരാധകര്‍. പഴയ നടിയല്ലെന്നും ഇപ്പോള്‍ അഹംഭാവം മൂലം ഒരു കാലത്ത് ഈ നിലയിലെത്തിച്ചവരെ പോലും മറക്കുന്ന സ്ഥിതിയിലാണ് നയന്താരയെന്നുമാണ് ഇവരുടെ ആരോപണം. കഴിഞ്ഞ ദിവസം നടിയെക്കുറിച്ച് വന്ന വിവരങ്ങളാണ് ഇതിന് കാരണം. താമസിക്കുന്ന അപ്പാര്‍ട്മെന്റിലെ അയല്‍വാസികളുമായി നയന്‍താര വഴക്കിലാണെന്നാണ് വിവരം. തന്റെ മക്കളെ ആരും ശല്യപ്പെടുത്തരുതെന്ന നിര്‍ബന്ധം നയന്‍താരയ്ക്കുണ്ട്.
അപ്പാര്‍ട്മെന്റിലേക്ക് ഓര്‍ഡറുകളുമായി വരുന്ന ഡെലിവറി ബോയ്സുമായി പ്രശ്നം. നീന്തല്‍കുളത്തില്‍ അയല്‍ക്കാരുടെ ബന്ധുക്കളുടെ കുട്ടികള്‍ കുളിച്ചപ്പോള്‍ പ്രശ്നം തുടങ്ങിയ നിരവധി ആരോപണങ്ങളാണ് നയന്‍താരയ്ക്കെതിരെ വരുന്നത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലു.
കുട്ടികള്‍ നീന്തല്‍ക്കുളത്തില്‍ കളിച്ച് കൊണ്ടിരിക്കെ അയല്ക്കാരന് ഇത് ഫോട്ടോയെടുത്തു. ഫോട്ടോയില്‍ നയന്‍താരയുടെ കുഞ്ഞുങ്ങളും പെട്ടതോടെ ഫോണ്‍ വാങ്ങി എല്ലാം ഡിലീറ്റാക്കി. ഡെലിവറി ബോയ്സ് ശബ്ദമുണ്ടാക്കുന്നെന്ന് പറഞ്ഞും പ്രശ്നമുണ്ടാക്കുന്നു.നയന്‍താര കുട്ടികളോട് ചെയ്തത് മോശമായെന്ന് ചെയ്യാര്‍ ബാലു പറയുന്നു.
ആ കുട്ടികള്‍ക്കൊപ്പം സ്വന്തം മക്കളെയും കളിക്കാന്‍ വിട്ടിരുന്നെങ്കില്‍ നിങ്ങളായേനെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍സ്റ്റാര്‍. അവര്‍ വേണമെന്ന് വെച്ച് നയന്‍താരയുടെ മക്കളുടെ ഫോട്ടോ എടുത്തതല്ല. ആരും ശല്യപ്പെടുത്തരുതെങ്കില് നാട്ടില്‍ നിന്നും തന്നെ പോകേണ്ടതല്ലേ. എന്തിനാണ് നിങ്ങള്‍ ഈ നഗരത്തില്‍ കഴിയുന്നത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടതാണെന്നും ചെയ്യാര്‍ ബാലു പറയുന്നു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ വ്യാപക വിമര്‍ശനം വരുന്നുണ്ട്. ഇന്നത്തെ താരമാക്കി നടിയെ മാറ്റിയത് തമിഴ് ആരാധകരാണ്. ഇവിടെത്തന്നെ നടി അഹങ്കാരം കാണിക്കുന്നു. തമിഴരാണ് നടിയെ ഇന്നു കാണുന്ന സ്റ്റാര്‍ ആക്കീത്തീര്ത്തത് അവരോടുള്ള പെരുമാറ്റം ഇങ്ങനെയാണെങ്കില്‍ ഇവരെ കേരളത്തിലേക്ക് തന്നെ മടക്കി അയക്കണമെന്നാണ് ചിലരുടെ കമന്റ്.
Discussion about this post