ബോളിവുഡിന്റെ ഹീറോ സല്മാന് ഖാന് 58 ാം വയസ്സിലും അവിവാഹിതനായിത്തുടരുകയാണ്. നടന് ഇനി വിവാഹം കഴിച്ചേക്കില്ലെന്നാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. ഇപ്പോഴിതാ നടന് വിവാഹിതനാകാത്തതിന്റെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് സലിം ഖാന്
അവന് പെട്ടെന്ന് റിലേഷന്ഷിപ്പിലാകും. പക്ഷെ അവന് ആരെയും വിവാഹം കഴിക്കാനുള്ള ധൈര്യമില്ല. വളരെ സിംപിളായ പ്രകൃതമാണ് അവന്. പെട്ടെന്ന് ആകര്‍ഷിക്കപ്പെടും. എന്നാല്‍ ഈ പെണ്‍കുട്ടിക്ക് തന്റെ അമ്മയെ പോലെ കുടുംബത്തെ കൈകാര്യം ചെയ്യാന്‍ പറ്റുമോയെന്ന് നടന് ഭയക്കുന്നെന്നും സലിം ഖാന് തുറന്ന് പറഞ്ഞു.
തന്റെ അമ്മയെ പോലെ ഭര്‍ത്താവിനോടും കുടുംബത്തോടും പ്രതിബന്ധത കാണിക്കുന്ന സ്ത്രീയെയാണ് അവന് വേണ്ടത്. അവള് ഭക്ഷണം പാകം ചെയ്യുകയും കുട്ടികളെ നോക്കുകയും ചെയ്യണം. ഇന്നത്തെ കാലത്ത് അതുപോലൊരാളെ കിട്ടുകയെന്നത് ബുദ്ധിമുട്ടാണെന്നും സലിം ഖാന് വ്യക്തമാക്കി. അതേസമയം, .തന്റെ വിവാഹപ്രായം കഴിഞ്ഞെന്നാണ് വിവാഹത്തെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ സല്മാന് ഖാന് പറഞ്ഞത്.
Discussion about this post