കേരളത്തില്‍ പുലി സിനിമയുടെ ഷൂട്ടിംഗിന് വിജയ് എത്തിയ കഥ പറഞ്ഞ് ഛായാഗ്രാഹകനും നടനുമായ നടരാജന്‍ സുബ്രമണ്യം. വിജയ്ക്ക് കേരളത്തിലെ ആരാധകരുടെ കണ്ണുവെട്ടിച്ച് ചായക്കടയിലേക്ക് പോകാന്‍ കണ്ടെത്തിയ വിദ്യയെക്കുറിച്ചാണ് അദ്ദേഹം മനസ്സുതുറന്നത്. പുലിയുടെ ഷൂട്ട് കുറച്ച് കേരളത്തിലായിരുന്നു. രാവിലെ സാര്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ലൊക്കേഷനിലേക്ക് പോകുമ്പോള്‍ നിരവധി ആരാധകര്‍ അദ്ദേഹത്തെ ബൈക്കില്‍ ഫോളോ ചെയ്യും. ആവേശം കൊണ്ട് കെയര്‍ലെസ്സായിട്ടാണ് ഓടിക്കുന്നതെന്ന് മനസിലാകും.
അത് കാണുമ്പോള്‍ വിജയ് സാറിന് ടെന്‍ഷനാകും. ഫോട്ടോയെടുക്കാനുള്ള സമയം അനുവദിക്കാമെന്ന് അവരോട് പറയൂവെന്ന് സാര്‍ സഹായികളോട് പറഞ്ഞേല്‍പ്പിക്കും. 22 ദിവസത്തോളം ഷൂട്ടുണ്ടായിരുന്നു. പക്ഷെ ബോറടിക്കും. കാരണം സാറിന് ഹോട്ടലില്‍ നിന്നും പുറത്തിറങ്ങാല്‍ സാധിക്കില്ല. ഇറങ്ങിയാല്‍ ജനം കൂടും.
ഒരു ദിവസം ബോറടിച്ച് അദ്ദേഹം എന്നെ വിളിച്ചു. നാല് ചുവരിനുള്ളില്‍ ഇരുന്ന് സമയം ചിലവഴിച്ച് മടുത്തൂവെന്ന് പറഞ്ഞു. ശേഷം ഞാന്‍ അദ്ദേഹത്തെ ഒരു ലുങ്കി ഉടുപ്പിച്ച് ടീ ഷര്‍ട്ട് ധരിപ്പിച്ച് തലയില്‍ കെട്ടും നല്‍കി അസിസ്റ്റന്‍സിനെ ഒന്നും ഒപ്പം കൂട്ടാതെ പുറത്തേക്ക് കൂട്ടി കൊണ്ടുപോയി. നടന്ന് പോയി ലോക്കല്‍ ചായ കടയില്‍ നിന്നും ചായ കുടിച്ചു. ശേഷം അവിടെയുണ്ടായിരുന്ന ഒരു പുഴയരികില്‍ പോയി കുറച്ച് നേരം ഇരുന്ന് തിരികെ ഞങ്ങള്‍ റൂമില്‍ വന്നു. നടരാജന്‍ പറഞ്ഞു.
വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ ?ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. ദ ഗോട്ട് എന്ന് വിളിപ്പേരുള്ള ചിത്രത്തില്‍ ഡബിള്‍ റോളില്‍ ആകും വിജയ് എത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം, സെപ്റ്റംബര്‍ അഞ്ചിനാണ് ദ ?ഗോട്ടിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.
Discussion about this post