മലയാള താര സംഘടനയായ അമ്മയില്‍ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. 25 വര്‍ഷത്തിന് ശേഷം സെക്രട്ടറി സ്ഥാനത്തു നിന്നും ഇടവേള ബാബു പടിയിറങ്ങുകയാണ് എന്നാല്‍ അതേസമയം മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഇപ്പോഴിതാ അമ്മയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് നടനും അമ്മയിലെ ഭാരവാഹിയായുമായ ടിനി ടോം. കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
അനൂപ് ചന്ദ്രന്, കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല എന്നിവര്‍ മോഹന്‍ലാലിന്റെ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വാര്‍ത്ത പ്രചരിച്ചുവെന്ന് അവതാരകന് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. ചിലപ്പോള്‍ ലാലേട്ടന് നിന്നില്ലായിരുന്നുവെങ്കില്‍ അവര്‍ നിന്നേക്കുമായിരിക്കും. പക്ഷെ ലാലേട്ടന് ഉണ്ടെന്ന് അറിഞ്ഞാല്‍ അവര്‍ നില്‍ക്കില്ലെന്നും താരം പറയുന്നു. അവര്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ടിനി ടോം പറയുന്നുണ്ട്. ആര്‍ക്കും മത്സരിക്കാമെന്നാണ് താരം പറയുന്നത്. എന്നാല്‍ മോഹന്‍ലാല്‍ നില്‍ക്കുമെന്ന് അറിഞ്ഞാല്‍ ആരും നില്‍ക്കില്ലെന്ന് ടിനി ടോം പറയുന്നു.
മമ്മൂക്കയോട് നില്‍ക്കുമോ എന്ന് ചോദിച്ചിരുന്നുവെന്നും ടിനി ടോം പറയുന്നുണ്ട്. മമ്മൂക്കയ്ക്ക് സ്ഥാനമാനങ്ങളില്‍ താല്പര്യമില്ല. സ്ഥാനമാനങ്ങള്‍ അദ്ദേഹത്തെ തേടി പോവുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം സ്ഥാനമാനങ്ങളോട് താല്പര്യമില്ലെന്നും ടിനി ടോം പറഞ്ഞു.
അതേസമയം, പതിനൊന്നംഗ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പന്ത്രണ്ടുപേര്‍ മത്സര രംഗത്തുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, രമേഷ് പിഷാരടി, ടിനി ടോം, അന്‍സിബ ഹസന്, അനന്യ, സരയൂമോഹന്‍, ജോയ് മാത്യു, ഡോ. റോണി ഡേവിഡ്, വിനു മോഹന്‍ എന്നിവരാണവര്‍.
ഈ മാസം 30-ന് കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ജനറല്‍ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ്. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്.
Discussion about this post