മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാന് അണിയറയിലൊരുങ്ങുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട സിനിമയായ ലൂസിഫറിന്റെ ഈ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികളും ആരാധകരും.
നിലവില്‍ ഗുജറാത്തിലാണ് ഈ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒരു അണിയറപ്രവര്‍ത്തകന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. രസകരമായ വീഡിയോയില്‍, പൃഥ്വിരാജ് ജന്മദിനം ആഘോഷിക്കുന്നയാളോട് കേക്ക് മുറിച്ചയുടന്‍ ‘ഡാ പോയി ഷോട്ട് എടുക്കെടാ’ എന്ന് തമാശയായി പറയുന്നത് കേള്‍ക്കാം. പൃഥ്വിരാജിന്റെ തമശകേട്ട് സെറ്റിലുണ്ടായിരുന്നവര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.
സംവിധാനത്തിനൊപ്പം, സായിദ് മസൂദ് എന്ന കഥാപാത്രത്തെയും പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സായിദ് മസൂദിന്റെ പശ്ചാത്തലം പറയുന്ന രംഗങ്ങളാണ് ഗുജറാത്തില്‍ ഷൂട്ട് ചെയ്യുന്നത്. മോഹന്‍ലാല്‍ ഈ ഷെഡ്യൂളില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ചിത്രീകരണത്തിന് ശേഷം, പ്രൊഡക്ഷന്‍ ടീം യുഎസ്എയിലും യുകെയിലും ചിത്രീകരണം തുടരുമെന്നാണ് വിവരം.
ലൂസഫറിന് ശേഷം, ‘ബ്രോ ഡാഡി’ എന്ന ചിത്രം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്തു. അച്ഛന്-മകന് കോമ്പോയിലാണ് ഈ ചിത്രത്തില്‍ പൃഥ്വിരാജും മോഹന്‍ലാലും അഭിനയിച്ചത്.
*”ഡാ പോയി ഷോട്ട് എടുക്കെടാ “*😅Bday സെലിബ്രേഷനിൽ പോലും ഷോട്ട് എടുക്കാൻ ഓടിക്കും.@PrithviOfficial 😁#PrithvirajSukumaran #Empuraan #L2E #Lucifer #Mohanlal #GuruvayoorAmbalaNadayil pic.twitter.com/CFe8IVg3Tv
— Being Prithvi (@Being_Prithvi_) June 24, 2024
Discussion about this post