ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിലൊരുങ്ങിയ ഉള്ളൊഴുക്കില്‍ അസാമാന്യമായ അഭിനയം തന്നെയാണ് മലയാളത്തിന്റെ പ്രിയനടി ഉര്‍വശി കാഴ്ച്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഇവര്‍ക്ക് ആര്‍ക്കൊപ്പം അഭിനയിക്കുമെന്ന ചോദ്യത്തിന്, ശ്രീനിവാസനൊപ്പം അഭിനയിക്കുമെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ഉര്‍വശി മറുപടി പറഞ്ഞിരുന്നു. ഇത് പരാമര്‍ശിച്ചുള്ള ചോദ്യത്തിനായിരുന്നു ഉര്‍വശിയുടെ മറുപടി.
‘മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി. ഈ മൂന്നുപേരുടെ സിനിമ വന്നാല്‍ ആരുടെ സിനിമ സെലക്ട് ചെയ്യുമെന്നായിരുന്നു ചോദ്യം . ഞാന്‍ പറഞ്ഞു ഇതിനിടയില്‍ ശ്രീനിവാസന്റെ പടം വന്നാല്‍ അതായിരിക്കും ചെയ്യുകയെന്ന് അല്ലാതെ സൗന്ദര്യത്തിന്റെ കാര്യം ഉദിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ളവരെല്ലാം സുന്ദരന്മാരും സുന്ദരികളും, ഇഷ്ടമല്ലാത്തവര്‍ ?എല്ലാം സൗന്ദര്യമില്ലാത്തവര്‍.
ബോഡി ഷേമിങ് എനിക്ക് വ്യക്തിപരമായും ഇഷ്ടമല്ല എന്റെ അടുത്തിരുന്ന് ആരെങ്കിലും പറയുന്നതും ഇഷ്ടമല്ല. നമ്മള് ദൈവത്തിന് എഴുതി കൊടുത്തിട്ടാണോ വെളുത്ത് ഇങ്ങനെ വന്നിരിക്കുന്നത്. നമ്മുടെ കഴിവ് വല്ലതും ഉണ്ടോ ഇതിനകത്ത്? ജനിച്ച സമയത്ത് ഈശ്വരന്റെ അനുഗ്രഹം, കണ്ണിരിക്കുന്നിടത്ത് കണ്ണിരിക്കുന്നു, മൂക്കിരിക്കുന്നിടത്ത് മൂക്കിരിക്കുന്നു. അത് എന്റെ ക്രഡിറ്റാണെന്ന് കണക്കാക്കി, ഞാന്‍ സുന്ദരനാണെന്നും മറ്റൊരാള്‍ സുന്ദരനല്ലെന്നും എങ്ങനെ പറയാന്‍ കഴിയും ഉര്‍വശി പറഞ്ഞു.
ശക്തമായ കഥാപാത്രങ്ങളായാണ് ഉള്ളൊഴുക്കില്‍ ഉര്‍വശിയും പാര്‍വതിയും എത്തുന്നത്. ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് ശേഷം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്ജുന് രാധാകൃഷ്ണന്, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
2018ല്‍ ആമിര്‍ ഖാന്, രാജ് കുമാര്‍ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന ‘സിനിസ്ഥാന്‍ ഇന്ത്യ’ തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഈ സിനിമയ്ക്ക് ആധാരം.
Discussion about this post