Saturday, May 31, 2025
  • Home
  • Privacy Policy
No Result
View All Result
Silver Times - Malayalam Entertainment News Portal
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General

Home Films

ആവേശത്തില്‍ കയറി ടിക്കറ്റ് ബുക്ക് ചെയ്തു, പ്രഭാസ് ആരാധകര്‍ക്ക് വമ്പന്‍ പണി, കിട്ടിയത് നടന്റെ സിനിമയല്ല

Web Desk by Web Desk
Jun 25, 2024, 11:07 am IST
in Films, General
Share on FacebookShare on TwitterTelegram

പ്രഭാസ് ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടന്‍ നായകനായി എത്തുന്ന കല്‍ക്കി 2898 എഡി എന്ന ബിഗ് ബജറ്റ് ചിത്രം. ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചതോടെ ആരാധകര്‍ ഒന്നടങ്കം വലിയ ആവേശത്തിലാണ്. രണ്ട് ലക്ഷത്തിലധികം ടിക്കറ്റാണ് ഇതിനോടകം വിറ്റുപോയത്. പക്ഷേ ഇതിനിടയില്‍ മറ്റൊന്നു കൂടി സംഭവിച്ചു. ആവേശത്തില്‍ കല്‍ക്കിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ക്ക് പറ്റിയ അബദ്ധമാണിത്. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ആവേശം മൂലം ആരാധകര്‍ കണ്ണുമടച്ച് ബുക്ക് ചെയ്തത് മറ്റൊരു സിനിമയുടെ ടിക്കറ്റാണ്.

അഞ്ച് വര്‍ഷം മുന്‍പ് റിലീസ് ചെയ്ത മറ്റൊരു കല്‍ക്കിയുടെ ടിക്കറ്റാണ് ഇവര്‍ക്ക് ലഭിച്ചത്്. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് അബദ്ധം പിണഞ്ഞത്. അതോടെ 2019ല്‍ റിലീസായ ചിത്രത്തിന്റെ ചില ഷോകള്‍ ഹൗസ്ഫുള്‍ ആവുകയായിരുന്നു. പിന്നാലെ നിരവധി ആരാധകരാണ് തങ്ങള്‍ക്ക് കിട്ടിയ കല്‍ക്കി ടിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയത്.

സംഭവം വൈറലായതോടെ 2019 കല്‍ക്കിയിലെ നായകനായ രാജശേഖര്‍ രംഗത്തെത്തി. ഇതുമായി തനിക്ക് ബന്ധമില്ലെന്നാണ് തമാശരൂപേണ അദ്ദേഹം എക്സില്‍ കുറിച്ചത്. പിന്നാലെ പ്രഭാസ്, നാഗാശ്വിന്‍, അശ്വിനിദത്ത്, വൈജയന്തി ഫിലിംസ് എന്നിവര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. അതേസമയം ഇതു സാങ്കേതിക തകരാര്‍ മൂലം ഉണ്ടായതാണെന്നും കല്‍ക്കിയുടെ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്‍ക്കും പുതിയ ചിത്രമായ കല്‍ക്കി 2898 എഡിയുടെ ടിക്കറ്റ് നല്‍കുമെന്നും ബുക്ക്മൈഷോ എക്സില്‍ കുറിച്ചു.

Tags: Kalki MoviePrabhas Raju UpalapathyFans
ShareSendTweetShare

Related Posts

ഗോഡ്‌ഫാദർ: സ്നേഹബന്ധങ്ങളുടെയും കുടുംബമൂല്യങ്ങളുടെയും ഇതിഹാസം

വന്‍ വിജയമായി ‘മാര്‍ക്കോ’, വിതരണക്കാര്‍ക്ക് നന്ദി അറിയിച്ച് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്

ആള്‍ക്കൂട്ടത്തില്‍ സെല്‍ഫി, ജനനായകനായി വിജയ്, അവസാനചിത്രമെന്ന് സൂചന

മലയാളിയെ ചിരിപ്പിച്ച ചിത്രങ്ങള്‍; ഷാഫി യാത്രയാകുമ്പോള്‍

ഗെയിം ഓവര്‍, നഷ്ടം 100 കോടി; ഭീമന്‍ പരാജയങ്ങളുടെ പട്ടികയിലേക്ക് ഷങ്കര്‍ ചിത്രം

ബറോസ് ഒടിടിയിലേക്ക്

Discussion about this post

Recent.

ഇനി ശ്രദ്ധ റേസിംഗില്‍, സിനിമകള്‍ കമ്മിറ്റ് ചെയ്യില്ല: അജിത് കുമാര്‍

1800 കോടി നേടിയ പുഷ്പ 2 ഇവിടെ മാത്രം പരാജയം, സംഭവിച്ചത് എന്ത്

  • Home
  • Privacy Policy

© Brave India Communications Private Limited.

No Result
View All Result
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
  • Privacy Policy

© Brave India Communications Private Limited.