അക്ഷയ് കുമാറിനും ടൈഗര്‍ ഷ്രോഫിനും ഒപ്പം പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച ചിത്രമാണ് അടുത്തിടെ റിലീസ് ചെയ്ത ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍.’ 350 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്തത്. പൂജാ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വാഷു ഭഗ്നാനിയാണ് ചിത്രം നിര്‍മ്മിച്ചത്.
റിലീസിന് മുമ്പ് വലിയ ഹൈപ്പുമായി എത്തിയ ചിത്രം ദുരന്തമായി മാറുകയായിരുന്നു. ഇതുമൂലം പ്രൊഡക്ഷന്‍ ഹൗസിന് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. നിര്‍മ്മാതാവ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് റിപ്പോര്‍ട്ട്.
250 കോടി രൂപയുടെ കടം വീട്ടാനായി വാഷു ഭഗ്നാനി തന്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ഏകദേശം 80% ജീവനക്കാരെയും പിരച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.
1986-ല്‍ ആരംഭിച്ച പൂജാ എന്റര്ടെയ്ന്മെന്റ് ഇതുവരെ 40-ഓളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഡേവിഡ് ധവാന് സംവിധാനം ചെയ്ത കൂലി നമ്പര്‍ 1, ഹീറോ നമ്പര്‍ 1, ബിവി നമ്പര്‍ 1, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍, രഹ്നാ ഹേ തെരേ ദില്‍ മേ, ഓം ജയ് ജഗദീഷ് എന്നിവയുള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങള്‍ കമ്പനി പുറത്തിറക്കി. ശ്രദ്ധേയമായ നിരവധി വിജയ ചിത്രങ്ങളും കമ്പനി നിര്‍മ്മിച്ചു.
350 കോടി ബജറ്റിലിറങ്ങിയ ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ 59.17 കോടി രൂപ മാത്രമാണ് ബോക്സ് ഓഫീസില്‍ നേടിയത്. കോവിഡിന് ശേഷം പത്തു സിനിമകളില്‍ അഭിനയിച്ച അക്ഷയ് കൂമാറിന്റെ എട്ടു ചിത്രങ്ങളും വന്‍ പരാജയമാണ്. തുടര്‍ പരാജയം നേടിയിട്ടും അവസാന ചിത്രമായ ബഡേ മിയാന്‍ ഛോട്ടേ മിയാനില്‍ താരം കൈപ്പറ്റിയ പ്രതിഫലം 100 കോടി രൂപയാണ്.
Discussion about this post