തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നുള്ള ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തിന്റെ അടുത്തേക്ക് എത്തിയ ആരാധകനെ സെക്യൂരിറ്റി ജീവനക്കാരന് തള്ളിവീഴ്ത്തുന്നതാണ് വിഡിയോ. ഇപ്പോഴിതാ ഈ സംഭവം വലിയ ചര്‍ച്ചയായതിനു പിന്നാലെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാഗാര്‍ജുന.
വൈറലായ വിഡിയോ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ഇതെന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് നടക്കാന്‍ പാടില്ലാത്തതായിരുന്നു. ഞാന്‍ ആ ജെന്റില്മാനോട് മാപ്പ് പറയുന്നു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.- എന്നാണ് നാഗാര്‍ജു കുറിച്ചത്.
കഴിഞ്ഞ ദിവസം ഹൈദരാബാദ് വിമാനത്താവളത്തിലായിരുന്നു് സംഭവം നാഗാര്‍ജുനയും ധനുഷും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ പുറത്തേക്ക് വരികയായിരുന്നു. അതിനിടെ വിമാനത്താവളത്തിലെ കടയിലെ ജീവനക്കാരന് താരത്തിന്റെ അടുത്തേക്ക് വരികയായിരുന്നു. ഇത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥന്റെ ഇയാളെ ശക്തിയായി പിടിച്ചുതള്ളി.
ഇതിന്റെ ആഘാതത്തില്‍ അദ്ദേഹം വീണുപോവുകയായിരുന്നു. തൊട്ടടുത്ത് നിന്നിരുന്ന മറ്റൊരാളുടെ സഹായത്തിലാണ് അദ്ദേഹം എഴുന്നേറ്റത്. എന്നാല്‍ ഇതൊന്നും നാഗാര്‍ജു ശ്രദ്ധിക്കുണ്ടായിരുന്നില്ല. തൊട്ടുപുറകിലുണ്ടായിരുന്ന ധനുഷ് ഇതെല്ലാം കണ്ട് തിരിഞ്ഞു നോക്കുന്നതും വിഡിയോയിലുണ്ട്.
Where has humanity gone? #nagarjuna pic.twitter.com/qnPjJngIxM
— Viral Bhayani (@viralbhayani77) June 23, 2024
Discussion about this post