ഇപ്പോഴും അവിവാഹിതനായി കഴിയുകയാണ് ഇടവേള ബാബു. വിവാദമായ ഒരു പ്രണയമാണ് അതിന് പിന്നിലെ കാരണം. ഇപ്പോഴിതാ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ പ്രണയ കഥ പങ്കുവെക്കുകയാണ് ഇടവേള ബാബു.
ഇടവേള ബാബുവിന്റെ വാക്കുകള്‍
അന്നു സിനിമാക്കാരനു പെണ്ണുകിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. വിവാഹാലോചനകള്‍ നോക്കി തുടങ്ങിയപ്പോള്‍ ഞങ്ങളുടെ ഫാമിലിയില്‍ തന്നെയുള്ള ഒരു കുട്ടി വന്നു പറഞ്ഞു, എനിക്ക് ബാബുച്ചേട്ടനെ ഇഷ്ടമാണ്. അങ്ങനെ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. അത് പ്രണയമായി.
രണ്ടു വീട്ടുകാരും എതിര്‍ത്തു. ഞാന്‍ സിനിമാക്കാരനായതാണ് അവരുടെ വീട്ടുകാര്‍ കണ്ട കുഴപ്പം. അവരുടെ സമ്പത്തായിരുന്നു എന്റെ വീട്ടിലെ പ്രശ്നം. ഞങ്ങള്‍ കാത്തിരിക്കാന്‍ തീരുമാനിച്ചു. എട്ടര വര്‍ഷം. അതിനിടയില്‍ വീട്ടുകാര്‍ തമ്മില്‍ പല പ്രശ്നങ്ങളുമുണ്ടായി. മാതാ അമൃതാനന്ദമയിയും കരുണാനിധിയും വരെ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അമ്മയോട് സംസാരിക്കാന്‍ ഞാന്‍ അമൃതപുരിയിലേക്ക് പോയി. ചുരുക്കം പേര്‍ക്ക് മാത്രം പ്രവേശനമുള്ള പര്‍ണകൂടീരത്തില്‍ വച്ച് മണിക്കൂറുകളോളം അമ്മ എന്നോട് സംസാരിച്ചു.
അവളെ വീട്ടുകാര്‍ തമിഴ്നാട്ടിലേക്ക് കടത്തി. അവിടെ നിന്നു കാനഡയിലേക്ക് കൊണ്ടു പോകാനായിരുന്നു ശ്രമം. തമിഴ്നാട്ടില്‍ എവിടെയോ ഒളിപ്പിച്ച അവളെ മോചിപ്പിക്കാന്‍ നടന് കൊച്ചിന് ഹനീഫ വഴി കരുണാനിധിയെ സമീപിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനും തീരുമാനിച്ചു. എന്നാല്‍ ഒടുവില്‍ ഞങ്ങള്‍ക്ക് ഒരു തിരിച്ചറിവുണ്ടായി. ഞങ്ങള്‍ രണ്ടു പേരും സന്തോഷത്തിനായി ഒരുപാടു പേരെ സങ്കടപ്പെടുത്തേണ്ട. അങ്ങനെ തീരുമാനമെടുത്തു, പിരിയാം.
Discussion about this post