നടനും തൃശ്ശൂര്‍ എംപിയുമായ സുരേഷ് ഗോപിയെക്കുറിച്ച് മനസ്സുതുറന്ന് നടന് ടിനി ടോം. യാതൊരു സ്വാര്‍ത്ഥതയുമില്ലാതെ നാടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള മനുഷ്യസ്നേഹിയാണ് സുരേഷ് ഗോപിയെന്ന് അദ്ദേഹം പറഞ്ഞു.
നാടിനുവേണ്ടിയുള്ള സുരേഷേട്ടന്റെ പ്രവൃത്തി കണ്ട് അദ്ദേഹത്തില്‍ ആകൃഷ്ടനായ ഒരു വ്യക്തിയാണ് ഞാന്‍. ഒരു രൂപ കൈനീട്ടം തന്നതല്ലാതെ അദ്ദേഹം എനിക്ക് മറ്റൊന്നും തന്നിട്ടില്ല. ആര്‍ക്കുവേണമെങ്കിലും ഒരു നല്ല നടനാവാം അല്ലെങ്കില്‍ ഒരു നല്ല രാഷ്ട്രീയക്കാരനാവാം പക്ഷെ ഒരു നല്ല മനുഷ്യനാവാന്‍ പ്രയാസമാണ്. നമുക്കെല്ലാം എന്റെ വീട് എന്റെ കാര്‍ എന്നുള്ള ചിന്തകള്‍ ഉള്ളപ്പോള്‍ അദ്ദേഹത്തിന് എന്റെ നാട് എന്ന കണ്‍സെപ്റ്റാണ് ഉള്ളത്.
അദ്ദേഹത്തിന് എപ്പോഴും സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയിട്ടുള്ള ചിന്തകളാണ് മനസിലുള്ളതെന്ന് തോന്നിയിട്ടുണ്ട്. അത്രയേറെ സഹായങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. ആ സഹായങ്ങള്‍ ചെയ്യാനുള്ള ഒരു പവര്‍ അദ്ദേഹത്തിനുവേണം. അതിനായി തന്നെ അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഫോളോ ചെയ്യുന്നു. ഞാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ അല്ല അദ്ദേഹത്തിലെ മനുഷ്യത്വത്തെയാണ് ആരാധിക്കുന്നത്. ഒരു പാര്‍ട്ടി ചെയ്യുന്നത് ശരിയാണ് മറ്റ് പാര്‍ട്ടി ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നതൊക്കെ അന്ധത മാത്രമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. അതുതന്നെയാണ് ഏറ്റവും വലിയ അന്ധവിശ്വാസവും.
എല്ലാ പാര്‍ട്ടിയിലും നല്ല മനുഷ്യരുണ്ട്. അവര്‍ നല്ലത് ചെയ്യുമ്പോള്‍ അതിന് സപ്പോര്‍ട്ട് ചെയ്യണം എന്നാണ് എന്റെ പക്ഷം. ടിനി ടോം വ്യക്തമാക്കി.
Discussion about this post