തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെക്കുറിച്ച് നടന് ദുല്‍ഖര്‍ സല്മാന് മുന്‍പ് പറഞ്ഞ വിഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2018 ല്‍ ഒരു അവാര്‍ഡ് ചടങ്ങില്‍ വച്ചായിരുന്നു നയന്‍താരയോടുള്ള തന്റെ ആരാധന ദുല്‍ഖര്‍ തുറന്നു പറഞ്ഞത്.
ഐ ലവ് യു നയന്‍താര നിങ്ങള്‍ അഭിനയിച്ച സിനിമകളെല്ലാം എനിക്കെപ്പോഴും പ്രിയപ്പെട്ടതാണ് ഞാന്‍ നിങ്ങളുടെ ഒരു വലിയ ആരാധകനാണ് ഞാന്‍. നിങ്ങള്‍ക്ക് ഓരോ തവണയും നിങ്ങള്‍ക്ക് പ്രായം കുറഞ്ഞുവരുന്നതായാണ് എനിക്ക് തോന്നുന്നത്. ദുല്‍ഖര്‍ പറഞ്ഞു.
ദുല്‍ഖര്‍ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിക്കുന്ന നയന്‍താരയും ഈ വീഡിയോയിലുണ്ട്. അതേസമയം മമ്മൂട്ടിയ്ക്കൊപ്പം നിരവധി സിനിമകളില്‍ നയന്‍താര നായികയായെത്തിയിട്ടുണ്ട്. രാപ്പകല്‍, തസ്കരവീരന്, ഭാസ്കര്‍ ദ് റാസ്കല്‍, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായി നയന്‍താര എത്തിയിരുന്നു. ജവാനും അന്നപൂര്ണിയുമാണ് നയന്‍താരയുടേതായി ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രങ്ങള്‍. ടെസ്റ്റ് ആണ് നയന്‍താരയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.
Discussion about this post