അമ്മയായതിന്റെ സന്തോഷത്തിലാണ് നടി സ്വര ഭാസ്കര്‍. ഇപ്പോള്‍ തന്നെ ബോഡി ഷെയിം ചെയ്ത ഫുഡ് വ്ലോഗര്‍ക്ക് നടി നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പ്രസവത്തിനു ശേഷം സ്വരയുടെ ശരീരഭാരം കൂടിയതിനെ കളിയാക്കിക്കൊണ്ടാണ് നളിനി ഉനഗര്‍ എന്ന ഫുഡ് വ്ളോഗര്‍ എക്സില്‍ പോസ്റ്റ് ചെയ്തത്. നടിയുടെ മുന്‍പത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍ത്തുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
ഇവള് എന്താണ് കഴിക്കുന്നത് എന്നാണ് നളിനി കുറിച്ചത്. ഇതിന് പിന്നാലെ മറുപടിയുമായി താരം രംഗത്തെത്തി. അവള്‍ക്കൊരു കുട്ടിയുണ്ടായി. കുറച്ചുകൂടി മെച്ചപ്പെടു നളിനി എന്നാണ് താരം കുറിച്ചത്. പോസ്റ്റിന് താഴെ, നടിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്.
അടുത്തിടെ സ്വരയും നളിനിയും തമ്മില്‍ ട്വിറ്ററില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. വെജിറ്റേറിയനായതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള നളിനിയുടെ പോസ്റ്റിനെതിരെയാണ് താരം രംഗത്തെത്തിയത്. ക്രൂരതയും കണ്ണീരും തന്റെ ഭക്ഷണത്തില്‍ നിന്ന് മാറി നില്ക്കുന്നു എന്നാണ് നളിനി കുറിച്ചത്. പിന്നാലെയാണ് നടിയെ ബോഡി ഷെയിം ചെയ്തുകൊണ്ട് നളിനി രംഗത്തെത്തിയത്.
ബോളിവുഡിലെ താരകുടുംബങ്ങളില്‍ നിന്നല്ല സ്വര ഭാസ്കര്‍ സിനിമയിലേക്ക് കടന്നു വരുന്നത്. ഗുസാരിഷ് ആയിരുന്നു ആദ്യ സിനിമ. പിന്നീട് തനു വെഡ്സ് മനു, രാഞ്ജന, പ്രേം രതന് ധന് പായോ, നില് ബാട്ടി സന്നാട്ട, അനാര്‍ക്കലി ഓഫ് ആര, ഷീര്‍ ഖൂര്‍മ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. വെബ് സീരീസുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Discussion about this post