അല്ലു അര്ജ്ജുന് പ്രധാനവേഷത്തിലെത്തുന്ന പുഷ്പ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. സ്വാതന്ത്ര്യദിനത്തില്‍ തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം ഇപ്പോള്‍ റിലീസ് നീട്ടിയിരിക്കുകയാണ്. സംവിധായകന് സുകുമാറാണ് സിനിമ വൈകുന്നതിന് പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയോടടുത്ത വൃത്തങ്ങളും തെലുങ്കു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതിന് പിന്നില്‍ നടന് ഫഹദ് ഫാസിലാണെന്നാണ്.
സിനിമയുടെ തിരക്കഥയും മറ്റ് കാര്യങ്ങളും നേരത്തെ തന്നെ തയ്യാറായിരുന്നുവെങ്കിലും ഷൂട്ടിംഗ് തുടങ്ങാന്‍ അല്‍പ്പം വൈകി. ഇതുകൊണ്ട് മാത്രമല്ല മറ്റ് ചില കാരങ്ങളാലും സിനിമയ്ക്ക് താമസമുണ്ടായി. അല്ലു അര്ജ്ജുന് രോഗബാധിതനായതും ചില രംഗങ്ങള്‍ റീ ഷൂട്ട് ചെയ്യേണ്ടി വന്നതുമെല്ലാം ഇതില്‍ പെടും. ഇങ്ങനെ പൊതുവായ പല കാരണങ്ങളും ഈ സിനിമ വൈകാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്. എങ്കിലും ഫഹദ് പ്രധാന കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തെലുഗു 360 യുടെ റിപ്പോര്‍ട്ടനുസരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളാണ് പുഷ്പ ടുവിനായി ഫഹദ് അലോട്ട് ചെയ്തിരുന്നത്. പക്ഷേ ഇതിനിടെ സുകുമാറിന് സിനിമ ചിത്രീകരണം മാറ്റിവെക്കേണ്ടതായി വന്നു. ഇതിന് പിന്നാലെ ഫഹദിനെത്തേടി ധാരാളം ചിത്രങ്ങളുമെത്തി. ഇതോടെ നടന് തിരക്കിലാവുകയായിരുന്നു. മാത്രമല്ല സുകുമാറിനോട് ഫഹദ് അല്‍പ്പം നീരസത്തിലായെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ഫഹദ് പിന്നീട് ചിത്രത്തിന് ഡേറ്റ് കൊടുക്കാന്‍ തയ്യാറായില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നേരിട്ടെത്തിയിട്ടും അദ്ദേഹം വഴങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ ഫഹദ് അഭിനയിക്കാന്‍ സമ്മതമറിയിച്ചപ്പോള്‍ അല്‍പ്പം വൈകിയിരുന്നു. ഇതുമൂലം നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം 40 കോടിയ്ക്കടുത്താണെന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post