കള്ളപ്പണം വെളുപ്പിക്കലുമായും സാമ്പത്തിക തട്ടിപ്പുകളുമായും ബന്ധപ്പെട്ട് ഇഡി അന്വേഷണം പുരോഗമിക്കുമ്പോള്‍ സിനിമാമേഖലയിലെ പല ചിത്രങ്ങളും സംശയ നിഴലിലാണ്. കളക്ഷന്‍ തുക പെരുപ്പിച്ചുകാട്ടി അതുവഴി കള്ളപ്പണം വെളുപ്പിക്കുന്നതായി ഇഡിക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ മറവില്‍ ഇത്തരം ചില സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇതിന്റെ പിന്നാലെയാണ് സൗബിനെ ചോദ്യം ചെയ്തത്. ഇപ്പോഴിതാ ടര്‍ബോ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച മമ്മൂട്ടിയോട് കളക്ഷന്‍ റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് അറിയേണ്ടതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ടര്‍ബോ അഞ്ചാം വാരത്തിലേക്ക് എന്ന അറിയിപ്പ് പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ ചിത്രം എത്രനാള്‍ ഓടിയെന്നല്ല യഥാര്‍ത്ഥ കളക്ഷന്‍ റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് കാണേണ്ടത് എന്ന തരത്തിലുള്ള കമന്റുകള്‍ വരികയായിരുന്നു.
മെയ് 24ന് ആണ് ടര്‍ബോ തിയറ്ററില്‍ എത്തിയത്. 2 മണിക്കൂര്‍ 35 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. മാസ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ആദ്യമായാണ് എത്തിയത് എന്ന പ്രത്യേകതയും ടര്‍ബോയ്ക്ക് ഉണ്ട്.
പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന് സുനിലുമാണ് അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
Discussion about this post