ദളപതി വിജയ് തന്റെ അമ്പതാം പിറന്നാള്‍ നിറവിലാണ് ഇന്ന്. രാഷ്ട്രീയ പ്രവേശനത്തോടെ തന്റെ കരിയറിലെ ഒരു നിര്‍ണ്ണായക കാലത്തിലൂടെയാണ് വിജയ് കടന്നു പോകുന്നത്. വിജയിയുടെ കരിയറില്‍ തിരിഞ്ഞ് നോക്കിയാല്‍ കരിയറിലെ വഴിത്തിരിവുകളായ പല ചിത്രങ്ങളും റീമേക്കുകളാണ് എന്ന് കാണാം. ഇത്തരത്തില്‍ വിജയിയുടെ കരിയര്‍ മാറ്റിയ റീമേക്കുകളില്‍ മൂന്ന് പ്രധാനപ്പെട്ട മലയാള ചിത്രങ്ങളും ഉള്‍പ്പെടുന്നു.
മലയാളത്തില്‍ 1997-ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സിനിമയാണ് തമിഴില്‍ കാതലുക്ക് മര്യാദെ എന്ന പേരില്‍ റീമേക്ക് ചെയ്തത്. ഈ രണ്ട് ചിത്രങ്ങളും ഫാസിലാണ് സംവിധാനം ചെയ്തത്. ഇത് തമിഴില്‍ ഹിറ്റായിരുന്നു.
1999 ല്‍ മലയാളത്തില്‍ വന്‍ വിജയമായ സിദ്ദിഖിന്റെ ഫ്രണ്ടസ് അതേ പേരില്‍ തന്നെ തമിഴില്‍ 2001 ല്‍ എടുത്തു. വിജയ് സൂര്യ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി. വന്‍ വിജയമായിരുന്നു ഈ ചിത്രം. സിദ്ദിഖ് തന്നെയായിരുന്നു സംവിധാനം
ദിലീപ് നായകനായി മലയാളത്തില്‍ എടുത്ത ബോഡി ഗാര്‍ഡ് എന്ന ചിത്രമാണ് കാവലന് എന്ന പേരില്‍ തമിഴില്‍ എടുത്തത്. സിദ്ദിഖ് തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധായകന്.
അതേസമയം, ഇക്കൊല്ലത്തെ തന്റെ ജന്മദിനാഘോഷം ഒഴിവാക്കി കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കണമെന്ന് നടന് വിജയ് അഭ്യര്‍ത്ഥിച്ചതായി തമിഴക വെട്രി കഴകം ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കണമെന്ന് താരം അഭ്യര്‍ഥിച്ചു.
തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിന് കാരണമെന്ന് താരം പ്രതികരിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് താരം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് വിജയ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കള്ളകുറിച്ചി ജില്ലയിലെ കരുണാപുരത്ത് വ്യാജമദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരായവരും ചികിത്സയില്‍ കഴിയുന്നവരും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊരു സംഭവത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
Discussion about this post