സിനിമയില്‍ നിന്ന് തനിക്ക് മാറ്റിനിര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി അഞ്ജു പ്രഭാകര്‍. സിനിമയില്‍ നിറഞ്ഞ് നിന്ന കാലത്താണ് നടി അഞ്ജു വിവാഹിതയാവുന്നത്. ശേഷം സിനിമയില്‍ നിന്നും അകലം പാലിച്ചു. എന്നാല്‍ ശരിക്കും തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു എന്നാണ് നടിയിപ്പോള്‍ പറയുന്നത്
. ഒരു യൂട്യൂബ് ചാനലിന് നല്കിയ പുതിയൊരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജു. ഇത്രയും പണം തന്നാല്‍ മാത്രമേ അഭിനയിക്കൂ, നല്ല കഥാപാത്രം തന്നാല്‍ മാത്രമേ അഭിനയിക്കൂ എന്നൊന്നും ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു അഭിനേത്രി എന്ന നിലയില്‍, എനിക്ക് ലഭിക്കുന്ന ഏത് വേഷവും ചെയ്യണമെന്നേ എനിക്ക് തോന്നിയിട്ടുള്ളു.
എന്നാല്‍ ഇപ്പോഴും തന്നെ ഒറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നാണ് അഞ്ജു പറയുന്നത്. ഞാനൊരു തടിച്ചിയായിരുന്നു എന്നതിന്റെ പേരില്‍ തമിഴ് സിനിമയില്‍ നിന്നും അവസരങ്ങള്‍ കുറഞ്ഞുവെന്നാണ് അഞ്ജു പറയുന്നത്. പലപ്പോഴും അമ്മ കഥാപാത്രങ്ങളിലേക്കും പെങ്ങളുടെ വേഷം ചെയ്യാനും മാത്രമാണ് പലരും എന്നോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് ഞാന്‍ മലയാളത്തിലേക്ക് പോവുന്നത്.
അവിടെ അഭിനയത്തിന് മാത്രം പ്രധാന്യം കൊടുക്കുന്ന കഥാപാത്രങ്ങള്‍ കിട്ടിയതിനാല്‍ ഞാന്‍ അഭിനയിച്ചു. അതേസമയം തമിഴ് സിനിമയിലെ മുന്‍നിരയിലുള്ള ഖുശ്ബു, മീന തുടങ്ങിയ നടിമാരും എന്നെ പോലെ തടിച്ചികളായിരുന്നു. എന്നിട്ടും അവര്‍ക്ക് മാത്രം അവസരങ്ങള്‍ ലഭിച്ചു. അങ്ങനൊരു കാരണത്താല്‍ എന്നെ മാത്രം എന്തിനാണ് മാറ്റി നിര്‍ത്തിയതെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്.
Discussion about this post