സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങി തീയേറ്ററുകളിലെത്തിയ സിനിമയാണ് ലിറ്റില്‍ ഹാര്‍ട്ട്സ്. സിനിമ തീയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍ക്ക് പാത്രമായിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ റിലീസിന് പിന്നാലെ സാന്ദ്ര തോമസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സാന്ദ്ര തോമസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ടറി ആണുപോലും ?? വെല്‍ക്കം ടു മലയാള സിനിമ
സിനിമ ഇറങ്ങിയ അദ്ധ്യാഴ്ച പോസ്റ്ററുകള്‍ ഒട്ടിക്കാതെ കബളിപ്പിക്കുക, ചോദിക്കുമ്പോ മഴയായിരുന്നു എന്ന മുട്ടാപ്പോക്കു ന്യായം പറയുക . മറ്റ് പടങ്ങളുടെ ഉണ്ടല്ലോ എന്ന് ചോദിക്കുമ്പോള്‍ അത് ചോദിക്കാന്‍ നിങ്ങളാരാ എന്ന ധാര്‍ഷ്ട്യം. ഒരു ഫാമിലി സിനിമയായ ലിറ്റലെ ഹെര്‍ട്സ് ന് രാവിലെ 10 am , 11am , 12 pm ഷോസ് നല്‍കുക , കുടുംബപ്രേക്ഷകര്‍ ഇറങ്ങുന്ന സമയമായ വൈകുന്നേരങ്ങളില്‍ അഭിപ്രായം കുറഞ്ഞ മറ്റ് പടങ്ങള്‍ കളിപ്പിക്കുക.
ഫ്രീ ടിക്കറ്റ്സ് കൊടുത്തു ആളെ കുത്തി കയറ്റി ഫേക്ക് സക്സസ് കാണിക്കുന്ന അണ്‍ഫെയര്‍ ട്രേഡ് പ്രാക്ടീസ് കണ്ണും അടച്ചു ഇരുട്ടാക്കുക . കൊച്ചു ചിത്രങ്ങള്‍ വരെ ആളെ കയറ്റി സിനിമ വിജയമാണെന്ന് കൊട്ടിഘോഷികുമ്പോള്‍ മറ്റ് നിര്‍മ്മാതാക്കളും വിതരണക്കാരും നിര്‍ബന്ധിതരാകുകയാണ്. അതിനെതിരെ ആരും ഒരക്ഷരവും മിണ്ടി കണ്ടില്ല.
പടം നിര്‍മ്മിച്ച് പൂരപ്പറമ്പില്‍ കൊണ്ടുപോയി കാണിച്ചു കൊടുക്കുന്ന അവസ്ഥയാണിപ്പോള്‍. ഇങ്ങനെയുള്ള കൊള്ളയ്ക്ക് ചുക്കാന്‍ പിടിക്കുന്ന കുറെ പി ആര് ഏജന്‍സികളും ഉണ്ട്. Book my show, IMDB rating, Antipiracy എന്നൊക്കെ പേരില്‍ ഇവിടെ നടക്കുന്ന കൊടും കൊള്ളകള്‍ ശ്രദ്ധയില്‍ പെട്ടിട്ടും അധികാരപ്പെട്ടവര്‍ കല്ലിന് കാറ്റു പിടിച്ചപോലെ നോക്കുകുത്തികള്‍ മാത്രം .
Discussion about this post