താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സിദ്ദിഖിനെതിരെ സംഘടനയില്‍ നിന്ന് തന്നെ നീക്കം നടക്കുന്നുവെന്ന് മാധ്യമറിപ്പോര്‍ട്ട്. ഇടവേള ബാബു ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിനെതിരെ മത്സരിക്കുന്നത് കുക്കു പരമേശ്വരനും ഉണ്ണി ശിവപാലുമാണ്.
സ്ഥാനം ഒഴിയുമെന്ന് മോഹന്‍ലാല്‍ തീരുമാനിച്ചതോടെ നടന് ശേഷം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സിദ്ദിഖ് വന്നേക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു ഇതിന് പിന്നാലെ സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും അനൂപ് ചന്ദ്രനും ജയന് ചേര്‍ത്തലയും പത്രിക നല്കി. എന്നാല്‍ മോഹന്‍ലാല്‍ പ്രസിഡന്റാകാന്‍ സമ്മതമറിയിച്ചതോടെ ഇവര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു.
അമ്മയില്‍ ഒരു മാറ്റം എന്ന കാര്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത് അനൂപ് ചന്ദ്രനെ പോലെയുള്ള ചിലര്‍ക്ക് ഇടതു പാര്‍ട്ടികളുമായി ബന്ധമുണ്ടെന്നും അതിനാല്‍ ഇടത് സംഘടനാ നേതാക്കള്‍ പുറത്തനിന്ന് ഇവര്‍ക്ക് പിന്തുണ നല്‍കുന്നുമുണ്ടെന്ന് സിനിമാ രംഗത്തെ ചിലര്‍ ആരോപിക്കുന്നുണ്ട്.
അതേസമയം, നിര്‍മാതാക്കളുടെ സംഘടനയുടെയും ഫെഫ്കയുടെയും പിന്തുണ സിദ്ദിഖിനാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. സംഘടനയുടെ 30 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്.
Discussion about this post