മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഒരു സ്ഥാനം നേടിയ നടനാണ് വിജയ് സേതുപതി. തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ മഹാരാജ സിനിമയുടെ വിജയത്തിളക്കത്തിലാണ് നടന്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലാ മേഖലകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോഴിതാ വിജയ് സേതുപതിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ജോജു ജോര്‍ജ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
അള്‍ട്ടിമേറ്റ് ഹാപ്പിനസ്. എന്റെ പ്രിയപ്പെട്ട നടന് വിജയ് സേതുപതിയെ കണ്ടു. താങ്ക്യു.- എന്ന കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ജോജു ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന വിജയ് സേതുപതിയെ ആണ് ചിത്രത്തില്‍ കാണുന്നത്.
നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ചേട്ടനേയും അനിയനേയും പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചു കാണിക്കുന്ന രണ്ട് മുതലുകള്‍ ഒറ്റ ഫ്രെയിമില്‍ എന്നായിരുന്നു മറ്റൊരു കമന്റ്.
മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ലൈഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് ജോജു. വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണ് മഹാരാജ. ഗംഭീര പ്രതികരണമാണ് ചിത്രം നേടുന്നത്. നിഥിലന്‍ സ്വാമിനാഥനാണ് സംവിധാനം. മലയാളി താരം മംമ്ത മോഹന്‍ദാസ്, അനുരാഗ് കശ്യപ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
View this post on Instagram
Discussion about this post