ഹരിപ്പാടിനെ ആവേശം കൊള്ളിച്ച് മോഹന്‍ലാല്‍. റസ്റ്റോറന്റിന്റെ ഉദ്ഘാടത്തിനായാണ് താരം ഹരിപ്പാട് എത്തിയത്. ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ താരത്തെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. താരത്തിന്റെ സ്റ്റൈലിഷ് എന്‍ട്രിയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
View this post on Instagram
ഷെഫ് പിള്ളയും സമീര്‍ ഹംസയുടെ യൂണിവേഴ്സ് ഡൈനേഴ്സും ചേര്‍ന്നു തുടങ്ങിയ സഞ്ചാരി ബൈ ഷെഫ് പിള്ള റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. മെറൂണ്‍ ഫുള്‍സ്ലീവ് ബനിയനും ബ്ലൂ ജീന്‍സുമായിരുന്നു വേഷം.
ഹെലികോപ്റ്ററില്‍ വന്നെത്തിയ മോഹന്‍ലാല്‍ പിന്നീട് കാറില്‍ ഉ?ദ്ഘാടന വേദിയിലേക്ക് എത്തുകയായിരുന്നു. താരത്തെ കാണാന്‍ ആരാധകര്‍ ഒത്തുകൂടിയതോടെ ഏറെ പണിപ്പെട്ടാണ് താരം വേദിയിലേക്ക് കയറിയത്. ഉദ്ഘാടന ശേഷം പാചകം ചെയ്യാന്‍ താരം കൂടിയതും ആരാധകര്‍ക്ക് വലിയ അത്ഭുതമായി.
View this post on Instagram
Discussion about this post