എസ് എസ് രാജമൗലിയുടെ സിനിമകള്‍ ഭൂരിപക്ഷവും സൂപ്പര്‍ഹിറ്റുകളാണ്. അത്തരത്തിലുള്ള ഒരു ബ്ലോക് ബസ്റ്റര്‍ ഹിറ്റാണ് 2010 ല്‍ പുറത്തിറങ്ങിയ മര്യാദ രാമണ്ണ. 2015 ല്‍ ദിലീപിനെയും നിക്കി ഗല്‍റാണിയെയും പ്രധാനവേളങ്ങളിലെത്തി സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത ഇവന് മര്യാദ രാമന് എന്ന ചിത്രത്തിന്റെ ഒറിജിനല്‍. തെലുങ്കില്‍ 2010 ല്‍ വേള്‍ഡ് വൈഡ് ആയി 40 കോടി നേടിയ ചിത്രം പിന്നീട് ബെംഗാള്‍, കന്നട, ഹിന്ദി, തമിഴ് ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.
സുനില്‍ വര്‍മയാണ് രാജമൗലി സംവിധാനം ചെയ്ത മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ ഒരു ഹാസ്യ നടനൊപ്പം അഭിനയിക്കാന്‍ മുന്‍നിര നായികമാരില്‍ ചിലര്‍ മടിച്ചു. നടി തൃഷയെ ഈ സിനിമയില്‍ നായികയാകാന്‍ വേണ്ടി പരിഗണിച്ചു എന്നാണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അന്ന് താന്‍ അഭിനയിക്കുന്ന സിനിമകളില്‍ കോമഡി റോളുകള്‍ ചെയ്യുന്ന നടനൊപ്പം നായികയായി അഭിനയിക്കാന്‍ തൃഷ തയ്യാറായില്ലത്രെ. തൃഷ പിന്മാറിയ സാഹചര്യത്തിലാണ് സലോണി അശ്വനി നായികയായി എത്തിയത്. സലോണിയുടെ കരിയറിലെയും ഒരു ബ്രേക്ക് ആയിരുന്നു സിനിമ.
ബ്ലോക് ബസ്റ്റര്‍ ഹിറ്റായതോടെ സിനിമ ഉപേക്ഷിച്ചതില്‍ തൃഷയ്ക്ക് നിരാശയുള്ളതായി പറയപ്പെടുന്നു. അതേസമയം പിന്നീടൊരു രാജമൗലി ചിത്രത്തിലേക്കും നടി തൃഷയെ വിളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല. അന്ന് സുനിലിനെ നായകനാക്കിയാല്‍ സിനിമ പരാജയപ്പെടും എന്ന്് പലരും രാജമൗലിയോട് പറഞ്ഞിരുന്നുവത്രേ സുനില്‍ വര്‍മ നായകനായി എത്തിയ മര്യാദ രാമണ്ണ വന്‍ ഹിറ്റായി. ഇന്ന് രജിനികാന്തിന്റെ വില്ലനായി ജയിലര്‍ എന്ന സിനിമ വരെ സുനില്‍ എത്തിയിരിക്കുകയാണ്.
Discussion about this post