ജ?ഗത് ദേശായിയുമായുള്ള വിവാഹശേഷം നടി അമല പോള്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. അടുത്തിടയാണ് ഇവര്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. നടി കുഞ്ഞുമായി നില്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അമല ആദ്യം വിവാഹം ചെയ്തിരുന്നത് ് സംവിധായകന് എ.എല്‍ വിജയിയെയാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നുവെങ്കിലും അധികകാലം ആ ദാമ്പത്യജീവിതം മുന്നോട്ട് പോയില്ല.
ഇപ്പോഴിതാ അമല-വിജയ് ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് തമിഴ് സിനിമാ നിരൂപകന് സബിത ജോസഫ് വെളിപ്പെടുത്തിയിരിക്കുകയാണ്. ആഗായം സിനിമാസ് എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സബിത അമലയെക്കുറിച്ച് പറഞ്ഞത്.
വിവാഹത്തിന് മുമ്പ് തന്നെ തനിക്ക് തുടര്‍ന്നും അഭിനയിക്കണമെന്ന് അമലപോള്‍ വിജയ്യോട് പറഞ്ഞിരുന്നതാണ്. അദ്ദേഹത്തിന് അത് സമ്മതവുമായിരുന്നു, എന്നാല്‍ അ്ദ്ദേഹത്തിന്റെ വീട്ടുകാര്‍ അങ്ങനെയായിരുന്നില്ല. അത് ചില അസ്വാരസ്യങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. ഇതേക്കുറിച്ച് പലര്ക്ക്ും അറിയാം പരസ്യമായ രഹസ്യമാണത്.
മാത്രമല്ല ജോലി സംബന്ധമായിട്ടും അമല നല്ല തിരക്കുള്ള നടിയാണ്. ലേറ്റ് നൈറ്റായിട്ടാണ് അമല വിവാഹശേഷവും വീട്ടില്‍ വന്നുകൊണ്ടിരുന്നത്. അത് വിജയിയുടെ കുടുംബത്തിന് അം?ഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കുടംബകാര്യങ്ങളൊക്കെ നോക്കുന്ന മരുമകളായിരിക്കണം അമലയെന്ന ആ?ഗ്രഹം വിജയിയുടെ കുടുംബത്തിന് ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. അതൊക്കെ വിവാഹമോചനത്തിന് ഒരു കാരണമായിട്ടുണ്ട്. സബിത പറഞ്ഞു.
Discussion about this post