ഒടിടിയില്‍ കാണാന്‍ കഴിയുന്ന ഏറ്റവും പുതിയ മലയാള സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷവും ദിലീപ് നായകനായെത്തിയ പവി കെയര്‍ ടേക്കറും ഇതില്‍പ്പെടും.
വര്‍ഷങ്ങള്‍ക്ക് ശേഷം
പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രം മുരളി- വേണു എന്നിങ്ങനെ രണ്ടു സുഹൃത്തുക്കളുടെ നാലു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. സിനിമ ഇപ്പോള്‍ സോണി ലിവില്‍ ലഭ്യമാണ്.
നടികര്‍
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘നടികര്‍’ ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായി എത്തുന്നത് ടൊവിനോയാണ്. നെറ്റ്ഫ്ളിക്സില്‍ ജൂണ്‍ 27 മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജയ് ഗണേഷ്
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ്. ഉണ്ണി മുകുന്ദന് ഫിലിംസിന്റെയും ഡ്രീംസ് എന്‍ ബിയോണ്ടിന്റെയും ബാനറില്‍ ഉണ്ണി മുകുന്ദനും രഞ്ജിത്തും ചേര്‍ന്നാണ് ത്രില്ലര്‍ ജോണറിലുള്ള ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ജയ് ഗണേശ് ഇപ്പോള്‍ ഒടിടിയില്‍ ലഭ്യമാണ്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
മലയാളി ഫ്രം ഇന്ത്യ
നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്, അനശ്വര രാജന് എന്നിവരെ പ്രധാന കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി ഒരുക്കിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. സോണി ലിവിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ജൂലൈ 5 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
ബഡേ മിയാന്‍ ഛോട്ടേ മിയാന്‍
അക്ഷയ് കുമാറിനും ടൈഗര്‍ ഷ്രോഫിനും ഒപ്പം മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും അഭിനയിച്ച ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ഒടിടിയിലെത്തി. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ചിത്രത്തില്‍ വില്ലന്‍ വേഷമാണ് പൃഥ്വിയ്ക്ക്. സോനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലയ എഫ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ആവേശം
ഫഹദ് ഫാസില്‍ നായകനായ ആവേശം ഇപ്പോള്‍ ഒടിടിയില്‍ ലഭ്യമാണ്. ജീത്തു മാധവന് സംവിധാനം ചെയ്ത ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആവേശം കാണാം.
പവി കെയര്‍ ടേക്കര്‍
ദിലീപ് നായകനായെത്തിയ ‘പവി കെയര്‍ ടേക്കര്‍’ ഒടിടിയിലേക്ക്. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന് എന്നിങ്ങനെ അഞ്ചു പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ജോണി ആന്റണി, രാധിക ശരത്കുമാര്, ധര്മ്മജന് ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ചിത്രമാണിത്. ജൂണില്‍ ചിത്രം ഒടിടിയിലെത്തും എന്നാണ് വിവരം.
മാരിവില്ലിന് ഗോപുരങ്ങള്‍
ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘മാരിവില്ലിന് ഗോപുരങ്ങള്‍’. സായികുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ജൂലൈ ആദ്യവാരം ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ആടുജീവിതം
ജോലി തേടി ഗള്‍ഫിലേക്ക് യാത്ര തിരിച്ച പ്രവാസിയായ നജീബിനു നേരിടേണ്ടി വരുന്ന യഥാര്‍ത്ഥ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരമാണ് ‘ആടുജീവിതം’. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചിട്ടില്ല.
അഞ്ചക്കള്ളക്കോക്കാന്
ലുക്ക്മാന്‍ , ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്രകഥാപാത്രമാകുന്ന ‘അഞ്ചക്കള്ളക്കൊക്കന്‍’ ഒരു പരീക്ഷണചിത്രമാണ്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കര്‍ണാടക അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.
Discussion about this post