മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മാറ്റം സൃഷ്ടിച്ച പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. 2015 ല്‍ സംപ്രേക്ഷണം ആരംഭിച്ച പരിപാടി സൂപ്പര്ഹിറ്റായിയിരുന്നു ഇടയ്ക്ക് വച്ച് പരിപാടി നിര്‍ത്തിയെങ്കിലും വീണ്ടും തുടങ്ങി.എന്നാല്‍ രണ്ടാമതും പരമ്പര അവസാനിപ്പിക്കേണ്ടതായി വന്നു.
ഇപ്പോഴിതാ ഈ പരമ്പരയുടെ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത വന്നിരിക്കുകയാണ്. മൂന്നാം തവണയും ഉപ്പും മുളകും വരികയാണ്. ജൂണ്‍ 24 തിങ്കളാഴ്ച മുതല്‍ ഉപ്പും മുളകും വീണ്ടും വരികയാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാത്രി ഏഴുമണിയ്ക്ക് പരമ്പര സംപ്രേക്ഷണം ചെയ്യും. പുതിയ രീതിയിലായിരിക്കും ഇത്തവണ എത്തുക. മാത്രമല്ല ഇത്തവണ ചില സര്‍പ്രൈസുകള്‍ കൂടിയുണ്ടെന്നും
മുന്‍പ് പരമ്പരയുടെ ഭാഗമായിരുന്ന ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, ശിവാനി, അമേയ, ജുഹി റുസ്തഗി തുടങ്ങിയവര്‍ തന്നെയാണ് ഇത്തവണയും അഭിനയിക്കാനെത്തുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ബേബി ആര്‍ട്ടിസ്റ്റ് നന്ദുട്ടിയും ഉപ്പും മുളകിന്റെയും ഭാഗമാവുന്നുണ്ട്.
ഉപ്പും മുളകിലെയും മൂത്തമകനായി അഭിനയിച്ചിരുന്ന താരം റിഷി. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഷോ യില്‍ നിന്നും തന്നെ പുറത്താക്കിയെന്ന ആരോപണവുമായി രംഗത്ത് വന്നിരുന്നു. റിഷിയും ഇത്തവണ ഷോ യുടെ ഭാഗമാവുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം കഴിഞ്ഞ നൂറ് ദിവസമായി ബിഗ് ബോസ് ഷോ റിയാലിറ്റി ഷോയിലായിരുന്നു താരം.
Discussion about this post