നടി ശ്വേത മേനോന്റെ ആദ്യ വിവാഹ ബന്ധം വിവാഹമോചനത്തിലാണ് അവസാനിച്ചത്. ബോളിവുഡ് നടന് ബോബി ബോന്‍സ്ലെയെയാണ് ശ്വേത ആദ്യം വിവാഹം ചെയ്തത്. ഇപ്പോഴിതാ ഈ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേതയിപ്പോള്‍. കാന്‍ ചാനല്‍ മീഡിയയോടായിരുന്നു നടിയുടെ പ്രതികരണം.
ബോയ്ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു ബോബി ബോന്‍സ്ലെയെന്ന് ശ്വേത പറയുന്നു. ബോയ്ഫ്രണ്ടുമായി ബ്രേക്കപ്പായ ശേഷം ബോബിയുമായി അടുക്കുകയായിരുന്നെന്നും ശ്വേത പറയുന്നു. അച്ഛന് വിവാഹത്തെ എതിര്‍ത്ത് പറഞ്ഞിട്ടില്ല. പക്ഷെ ഒരുപാട് പ്രാവശ്യം എന്നോട് കുഞ്ഞാ, എന്തെങ്കിലും എന്നോട് പറയാനുണ്ടോ എന്ന് ചോദിച്ചു. ഇത് വേണോ എന്ന് ചോദിച്ചിരുന്നെങ്കില്‍
അച്ഛന് ഓക്കെ പറഞ്ഞത് കൊണ്ട് ഞാന്‍ ആ സെലിബ്രേഷനില്‍ ആയിരുന്നു. എന്‍ഗേജ്മെന്റിന് പോകുന്ന സമയത്ത് അച്ഛന് റൂമില്‍ വന്നു. ഞാന്‍ റെഡി ആവുകയാണ്. നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. പക്ഷെ അതിന് പകരം ഇത് വേണ്ടെന്ന് അച്ഛന് പറഞ്ഞാല്‍ മതിയായിരുന്നു. തന്റെ ജീവിതത്തിലുണ്ടായ വലിയ തെറ്റാണത്.
ഒരുമിച്ചാകുമ്പോള്‍ ഞാനും അദ്ദേഹവും നല്ല വ്യക്തികള്‍ ആയിരുന്നില്ല. അദ്ദേഹത്തിന് എന്റെ പങ്കാളിയാകാനുള്ള പക്വത ഉണ്ടോയെന്ന് എനിക്ക് മനസിലായില്ല. ബോയ്ഫ്രണ്ടും ഭര്‍ത്താവും തമ്മില്‍ ഭയങ്കര വ്യത്യാസമാണ്. സ്നേഹമെല്ലാം ഓക്കെ, പക്ഷെ കല്യാണം കഴിഞ്ഞുള്ള ജീവിതം വേറെയാണെന്ന് ഞാന്‍ പറയാറുണ്ട്. നമ്മള് ആരെങ്കിലും നല്ലതെന്ന് പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാന്‍ പാടില്ല. ശ്വേത കൂട്ടിച്ചേര്‍ത്തു.
Discussion about this post