നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ മലയാളി ഫ്രം ഇന്ത്യ ഇനി ഒടിടിയിലേക്ക്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈ 5 ന് സ്ട്രീമിംഗ് ആരംഭിക്കും. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം തിയറ്ററില്‍ റിലീസ് ചെയ്ത് രണ്ട് മാസത്തിനു ശേഷമാണ് ഒടിടിയില്‍ എത്തുന്നത്.
മെയ് 1നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാണം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആയിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ തിയറ്ററില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ ഈ ചിത്രത്തിനായില്ല. ചിത്രത്തിനെതിരെ ഉയര്‍ന്ന കോപ്പിയടി വിവാദവും വലിയ ചര്‍ച്ചയായി.
നിവിന്‍ പോളിക്കൊപ്പം ധ്യാന്‍ ശ്രീനിവാസന്, അനശ്വര രാജന് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സുദീപ് ഇളമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജസ്റ്റിന് സ്റ്റീഫന്‍ ആണ് സഹനിര്‍മ്മാതാവ്. ജേക്സ് ബിജോയ് ആണ് സം?ഗീതം നിര്‍വഹിച്ചത്.
ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്, എഡിറ്റിംഗ്- കളറിംഗ് ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് ഡയറക്ടര്‍ അഖില്‍രാജ് ചിറയില്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവന്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയര്‍.
Discussion about this post