സിനിമയിലെ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നടന് സൗബിന് ഷാഹിറിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. നടനെ അറസ്റ്റ് ചെയ്തേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ നടനെതിരെ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.
നടന്റെ തന്നെ പേജിലെ പോസ്റ്ററുകള്‍ക്ക് കീഴിലും വലിയ വിമര്ശനകമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നടന് തന്റെ പുതിയ ചിത്രം പാതിരാത്രിയുടെ ഒരു പോസ്റ്റര്‍ പോജില്‍ പങ്കുവെച്ചിരുന്നു. പോസ്റ്ററില്‍ ഒരു പോലീസ് ജീപ്പും കാണാം.
ഇതിന് താഴെ എന്താ പാതിരാത്രിയില്‍ ഇഡി പൊക്കുമെന്നാണോ എന്ന് നിരവധി പേര് ചോദിച്ചിട്ടുണ്ട്. ഇതു പോലെ മുമ്പ് നടനിട്ട പോസ്റ്റുകള്‍ക്ക് കീഴെയും വിമര്‍ശന കമന്റുകള്‍ നിറയുകയാണ്. പക്ഷേ സൗബിന് കമന്റ് ബോക്സ് ഇതുവരെ പൂട്ടിയിട്ടില്ല.
അതേസമയം, സിനിമയില്‍ വ്യാപക കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായി തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളില്‍ ഒരാളായ നടന് സൗബിന് ഷാഹിറിനെ ഇഡി ചോദ്യം ചെയ്തത്. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇഡിയുടെ നടപടി.
നേരത്തെ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ചോദ്യം ചെയ്തിരുന്നു.സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. അതേസമയമാണ് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.
അതേസമയം മഞ്ഞുമ്മല്‍ ബോയ്സിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ തമിഴ്നാട്ടില്‍ നിന്ന് ലഭിച്ച തുകയുടെ ഒരു ഭാഗം കള്ളപ്പണമാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. വ്യാജടിക്കറ്റ് വരുമാനം കള്ളപ്പണമായി കാണിച്ചുവെന്നാണ് കണ്ടെത്തല്‍. തമിഴ്നാട്ടിലെ ഒരു സാമ്പത്തിക തട്ടിപ്പ് പ്രതിയാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് സൗബിന്റെ ചോദ്യം ചെയ്യല്‍.
Discussion about this post