വിജയ് സേതുപതിയുടെ പുതിയ ചിത്രമായ ‘മഹാരാജയ്ക്ക് ‘ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് സ്വന്തമാക്കിയിരിക്കുന്നത്. വളരെനാളുകളായി തമിഴില്‍ വലിയ റിലീസുകള്‍ ഇല്ലാതിരുന്നതുകൊണ്ട് അടുത്തയിടെ ഇറങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ മികച്ച കളക്ഷന്‍ നേടിയിരുന്നു. ഇപ്പോഴിതാ ഈ സിനിമയ്ക്കായി നടന് വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മഹാരാജായ്ക്കായി 20 കോടിയാണ് വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്ത ശമ്പളം. എന്നാല്‍ ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്‍സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം മഹാരാജ ഇതിനകം ഇന്ത്യയില്‍ നിന്ന് 30 കോടിയിലധികം രൂപ നേടി കഴിഞ്ഞു. നിഥിലന്‍ സ്വാമിനാഥന് സംവിധാനം ചെയ്ത് ചിത്രം പാഷന് സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറല്‍ സുദന്‍ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിര്‍മ്മിക്കുന്നത്.
അഭിരാമി, അരുള്‍ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠന്, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി എല്‍ തേനപ്പന്‍ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ഛായാഗ്രാഹകന്‍ ദിനേശ് പുരുഷോത്തമന്, സംഗീതസംവിധായകന് അജനീഷ് ലോക്നാഥ്, എഡിറ്റര്‍ ഫിലോമിന്‍ രാജ് എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ ടെകിനിക്കല് സംഘം. ചിത്രത്തിന്റെ തിരക്കഥയ്ക്ക് മുതല്‍ അഭിനയവും മേക്കിങ്ങും വരെ മികച്ചു നില്ക്കുന്നു എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post