പുഷ്പ ടു റിലീസ് വൈകുന്നത് ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. അക്ഷമരായ അവര്‍ അണിയറപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നത് വരെയെത്തി കാര്യങ്ങള്‍. സ്വതന്ത്ര്യ ദിനത്തില്‍ സിനിമ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് ഡിസംബര്‍ 6 എന്ന റിലീസ് തീയതി എത്തിയത് വലിയ അലയൊലികളാണ് സൃഷ്ടിച്ചത്. സത്യത്തില്‍ റിലീസ് തീയതി വരെ നിശ്ചയിച്ച ഈ സിനിമയ്ക്ക് സത്യത്തില്‍ സംഭവിച്ചതെന്താണ്. ഈ സിനിമയുടെ റിലീസ് വൈകിപ്പിച്ചതിന് പിന്നിലെ നാല് കാരണങ്ങള്‍ ഇങ്ങനെ.
ഒന്നാമത്തെ കാരണം ഫഹദ് ഫാസിലുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ പുഷ്പ ടുവിന്റെ ചിത്രീകരണവുമായി ക്ലാഷായിരുന്നു അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് വൈകിയാണ് പൂര്‍ത്തിയാക്കാനായത്.
രണ്ടാമതായി ചൂണ്ടിക്കാണിക്കുന്നത് ഈ സിനിമയിലെ വളരെ സവിശേഷമായ ഒരു ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം നൃത്തം ചെയ്യാനുള്ള നടിയെ തിരഞ്ഞെടുക്കുന്നതിലുണ്ടായ കാലതാമസമാണ. ് ഇതിനായി ജാന്‍വി കപൂര്‍, ത്രിപ്തി ദിമ്രി, ദിഷ പട്ടാനി എന്നിവരെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരില്‍ നിന്നൊന്നും അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല. അതിനാല്‍ ദേവിശ്രീ പ്രസാദിന്റെ മ്യൂസിക്കുള്പ്പെടെ തയ്യാറായിട്ടും സുകുമാറിന് നടിയെ തിരഞ്ഞു നടക്കേണ്ടി വന്നു.
മൂന്നാമത് ചിത്രത്തിലെ സങ്കീര്‍ണ്ണമായ വിഎഫ്എക്സ് വര്‍ക്കുകള്‍ തന്നെയാണ്. ആദ്യഭാഗത്തില്‍ നിന്ന് പുഷ്പയെ സവിശേഷമാക്കുന്നതും ഇത്തരം വിഎഫ്എക്സ വര്‍ക്കുകളാണ്. സുകുമാര്‍ ഇത്തരം വര്‍ക്കുകള്‍ നേരിട്ട് തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നാലാമത്തെ കാരണം എല്ലാ ബിഗ് ബജറ്റ് സിനിമകളിലും സംഭവിക്കുന്നത് തന്നെയാണ് ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിരയില്‍ നില്ക്കുന്ന താരങ്ങളാണ് വേഷമിടുന്നത്. അതിനാല്‍ ഇവരെ കോര്‍ഡിനേറ്റ് ചെയ്യുക എന്നതും വലിയ ടാസ്ക് തന്നെയാണ്. ഇവരുടെ മറ്റ് ചിത്രങ്ങളുമായി സിനിമയുടെ ഡേറ്റ് ക്ലാഷാകാതെ നോക്കുകയെന്നതും പ്രധാനമാണ്.
ഇതൊക്കെയാണ് യഥാര്‍ത്ഥത്തില്‍ പുഷ്പ രണ്ടാം ഭാഗത്തിന്റെ റിലീസിന് വില്ലനായ കാരണങ്ങള്‍. അല്‍പ്പം കാത്തിരുന്നാലും മികച്ച സിനിമാനുഭവം പകര്‍ന്നു നല്കാന് ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഈ സിനിമയ്ക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Discussion about this post