പ്രഭാസ് നായകനായെത്തുന്ന കല്‍ക്കി 2898 എഡി റീലീസിനുള്ള ഒരുക്കത്തിലാണ്. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ പ്രീ റിലീസ് ഇവന്റുമായി ബന്ധപ്പെട്ട ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
ചിത്രത്തിന്റെ നിര്‍മ്മാതാവായ അശ്വിനി ദത്ത് സിനിമയുടെ പ്രീ റിലീസ് ഇവന്റ് അമരാവതിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ടിഡിപി പാര്‍ട്ടി ആന്ധ്ര പ്രദേശില്‍ അധികാരത്തിലെത്തിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ ഇമേജ് മാറ്റാന്‍ തക്കതായ ഇവന്റ് ഒരുക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.
പക്ഷേ ചിത്രത്തിന്റെ നായകന് പ്രഭാസിന് ഈ തീരുമാനത്തോട് ഒട്ടും യോജിക്കാനായില്ല. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് തന്റെ സിനിമയ്ക്കും കരിയറിനും ഒരു രാഷ്ട്രീയ നിറം കലര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിന്റെ പേരില്‍ നടനുമായി തര്‍ക്കം വരെയുണ്ടായെന്നാണ് തെലുങ്കുമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒടുവില്‍ ഈ പിടിവാശിയ്ക്ക് നിര്‍മ്മാതാക്കള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പ്രൊഡക്ഷന്‍ കമ്പനി പ്രഭാസിന്റെ അനിഷ്ടം മൂലമാണ് പരിപാടി മാറ്റിയതെന്ന് പറയാന്‍ തയ്യാറല്ല. മണ്‍സൂണ്‍ സീസണായത് കൊണ്ട് അമരാവതിയില്‍ നിന്ന് പരിപാടി നീക്കിയതെന്നാണ് അവരുടെ വാദം.
Discussion about this post