ഇന്ത്യന്‍ സിനിമയില്‍ 2024ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ നടി ആരാണെന്ന് വെളിപ്പെടുത്തി ഫോര്‍ബ്സ്. ഐഎംഡിബിയുടെ സഹായത്തോടെയാണ് ഫോര്‍ബ്സ് ഈ പട്ടിക പുറത്തുവിട്ടത്. ഇതിലെ ഒന്നാമത്തെ പ്രത്യേകത. തെന്നിന്ത്യന്‍ നടിമാരൊന്നും ഇതില്‍ ഇടം നേടിയില്ല എന്നതാണ്. പട്ടിക പ്രകാരം ദീപിക പദുകോണാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങിയ നടി.
ആലിയ ഭട്ട്, കങ്കണ റണൗട്ട് , പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ് എന്നിവരെ പിന്തള്ളിയാണ് ദീപിക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരു ചിത്രത്തിന് 15 മുതല്‍ 30 കോടി രൂപ വരെയാണ് ദീപിക കൈപ്പറ്റുന്നത് . പട്ടികയില്‍ ദീപികയ്ക്ക് തൊട്ടുപിന്നിലുള്ളത് കങ്കണയാണ് 15 മുതല്‍ 27 കോടി വരെയാണ് ഇവരുടെ പ്രതിഫലം. പ്രിയങ്കയ്ക്ക് 15 മുതല്‍ 25 നാലും അഞ്ചും സ്ഥാനങ്ങളില്‍ കത്രീന കൈഫും ആലിയ ഭട്ടുമാണ് കത്രീന 25 കോടിയും ആലിയ 20 കോടിയുമാണ് വാങ്ങുന്നത്.
കരീന കപൂര്‍ 18 കോടി, 15 കോടിയുമായി ശ്രദ്ധ കപൂര്‍ 14 കോടിവാങ്ങുന്ന വിദ്യ ബാലന്.12 കോടി പ്രതിഫലമുള്ള അനുഷ്കശര്‍മ്മയും യഥാക്രമം പട്ടികയിലുണ്ട്.
നിലവില്‍ ദീപികയും ആലിയയയും വലിയ പ്രോജക്ടുകളുടെ ഭാഗമാണ്. നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായെത്തുന്ന കല്‍ക്കിയാണ് അതിലൊന്ന് ഇതു കൂടാതെ രോഹിത് ഷെട്ടിയുടെ സിങ്കം സീരീസ് സിനിമ.ഒരു ഹോളിവുഡ് ചിത്രം എന്നിവയാണ് ദീപികയുടേത്. ജിഗ്ര, ലവ് ആന്‍ഡ് വാര് എന്നിവയാണ് ആലിയയുടെ വരാനിരിക്കുന്ന സിനിമകള്‍.
Discussion about this post