ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി റീമേക്കിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. രാധിക റാവു , വിനയ് സ്പറു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഈ സിനിമയ്ക്കെതിരെ മലയാളി പ്രേക്ഷകരാണ് രംഗത്തുവന്നിരിക്കുന്നത്. യാരിയാന്‍ എന്ന പേരിലെത്തിയ ഈ സിനിമയുടെ ഒരു രംഗം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്.
ബാംഗ്ലൂര്‍ ഡെയ്സില്‍ ഫഹദ് അവതരിപ്പിച്ച ദാസ് എന്ന കഥാപാത്രം നസ്രിയ കസിന്‍സിനൊപ്പം ചുറ്റിക്കറങ്ങുന്നത് കയ്യോടെ പിടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം ഹിന്ദിയില്‍ ചിത്രീകരിച്ചപ്പോള്‍ അത് കസിന്‍സ് തമ്മിലുള്ള ആത്മബന്ധത്തെയും സൗഹൃദത്തെയും വികലമാക്കിയെന്നും അശ്ലീലമായ തരത്തിലാണ് ആ രംഗം ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം യാരിയാന്‍ 2 എന്ന പേരിലാണ് ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി പതിപ്പ് ഇറങ്ങിയത്. രാധിക റാവു, വിനയ് സ്പറു എന്നിവര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും അഭിനയിച്ചിരുന്നു. മുംബൈ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയില്‍ ദിവ്യ ഖോസ്ല കുമാര്‍, യഷ് ദാസ്ഗുപ്ത, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.
#BangloreDays Bollywood Remake 🤦
Dei 🥲pic.twitter.com/OKPKwy6B0S
— Southwood (@Southwoodoffl) June 17, 2024
Discussion about this post