ഒരു കാലത്ത് മലയാള സിനിമയുടെ സ്വന്തം ആക്ഷന്‍ താരമായിരുന്നു ബാബു ആന്റണി. അടുത്തിടെ ഇറങ്ങിയ ഡിഎന്‍എ എന്ന ടി.എസ്. സുരേഷ് ബാബു ചിത്രത്തിലൂടെ ആക്ഷനുമായി മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ എറണാകുളത്തെ തീയറ്റര്‍ വിസിറ്റിനിടെ ബാബു ആന്റണിയെ കണ്ട ഒരു ആരാധികയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സിനിമ കാണാന്‍ വന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീയാണ് ബാബു ആന്റണിയെ കണ്ട് ആശ്ചര്യപ്പെട്ടത്. തുടര്‍ന്ന് ‘ഹായ് ബാബു ആന്റണി!’ എന്നു വിളിച്ച് താരത്തിനടുത്തേക്ക് ചെന്ന ആരാധിക കൂടെ ഫോട്ടോ എടുക്കാന്‍ സമ്മതം ചോദിക്കുകയും തുടര്‍ന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
അഷ്കര്‍ സൗദാന്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഡിസിപി രാജാ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്. ഈ വെള്ളിയാഴ്ച റിലീസ് ചെയ്ത് മികച്ച കളക്ഷനോടെ മുന്നേറുന്ന ഡിഎന്‍എ മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നാണെന്നാണ് പരക്കെയുള്ള പ്രേക്ഷകാഭിപ്രായം. കോട്ടയം കുഞ്ഞച്ചന്, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ്, മാന്യന്മാര്, സ്റ്റാന്ലിന് ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന് ടി.എസ്. സുരേഷ് ബാബു
ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസ്സറാണ് ഡിഎന്‍എ നിര്‍മ്മിച്ചിരിക്കുന്നത്. എ.കെ. സന്തോഷിന്റെ തിരക്കഥയില്‍ പൂര്‍ണ്ണമായും, ഇന്‍വസ്റ്റിഗേറ്റീവ്- ആക്ഷന്‍-മൂഡിലുള്ള ഈ ചിത്രത്തില്‍ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഏറെ ആകര്‍ഷകമായ ഒരു ഘടകമാണ്.
റായ് ലക്ഷ്മി, റിയാസ് ഖാന്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ് ബോസ്), അഞ്ജലി അമീര്‍, ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ഫെയിം), കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോണ്‍ കൈപ്പള്ളില്‍, രഞ്ജു ചാലക്കുടി, രാഹുല്‍, രവി വെങ്കിട്ടരാമന്, ശിവന് ശ്രീനിവാസന് തുടങ്ങിയമറ്റു താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Discussion about this post