പുഷ്പയ്ക്ക് പിന്നാലെ നടന് അല്ലു അര്ജ്ജുന് അറ്റ്ലി ചിത്രം ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത് ഇപ്പോഴിതാ ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് അറ്റ്ലി ചിത്രം അല്ലു അര്ജ്ജുന് ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അല്ലു അര്‍ജ്ജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ നിര്‍മ്മാണ കമ്പനി ഏറ്റെടുത്തിരുന്ന ചിത്രം അറ്റ്ലി 80 കോടി പ്രതിഫലം ചോദിച്ചതിന്റെ പേരില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഈ വിഷയത്തില്‍ സത്യാവസ്ഥ നേരേ മറിച്ചാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പണത്തിന്റെ പേരിലല്ല അറ്റ്ലിയും അല്ലുവും തമ്മിലുള്ള ആശയ ഭിന്നതയുടെ പേരിലാണ് ചിത്രത്തില്‍ നിന്ന് നടന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ അല്ലു പിന്മാറിയെന്നതിന്റെ പേരില്‍ തന്റെ സിനിമ പകുതി വഴിയില്‍ ഉപേക്ഷിക്കാനൊന്നും അറ്റ്ലി തയ്യാറല്ല. ചിത്രത്തിന് വേണ്ടി അടുത്തതായി പരിഗണിക്കുന്നത് സല്മാന് ഖാനെ ആയിരിക്കുമെന്നാണ് സൂചന.. ഉടന്‍ തന്നെ ഈ സിനിമയെക്കുറിച്ച് ഒരു പോസിറ്റീവ് ന്യൂസ് തന്നെ പുറത്തുവരുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പ്രവചിക്കുന്നത്.
ഷാരൂഖ് ഖാന് നായകനായ ജവാനാണ് അറ്റ്ലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എസ് ആര് കെ ഇരട്ടവേഷങ്ങളിലെത്തിയ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായികാ വേഷത്തിലെത്തിയത്. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന് ആണ് ജവാന് നിര്‍മ്മിച്ചത്. ദീപിക പദുകോണ്‍, വിജയ് സേതുപതി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ആഗോളതലത്തില്‍ 1000 കോടിയിലധികം രൂപയാണ് ചിത്രം കലക്ട് ചെയ്തത്.
Discussion about this post