ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രത്തിന്റെ സംവിധാനം. പോസ്റ്ററുകളില്‍ സൂചിപ്പിച്ചപോലെ വയലന്‍സ് നിറഞ്ഞ ത്രില്ലര്‍ വിഭാഗത്തില്‍പെട്ട ചിത്രമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും അടിവരയിടുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത ബോള്‍ഡ് ലുക്കിലാണ് ഹണി റോസ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന് എബ്രിന് ഷൈനും രാഹുല്‍ മണപ്പാട്ടും ആണ് ഒരുക്കുന്നത്. ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന് ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്, വന്ദിതവ മനോഹരന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
https://youtu.be/pffk5qn_D-w
ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷയും രാജന് ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റേറ്റ്, നാഷണല്‍ അവാര്‍ഡ് ജേതാക്കളായ പ്രഗത്ഭര്‍ റേച്ചലിന്റെ സാങ്കേതികമേഖലയില്‍ അണിനിരക്കുന്നുണ്ട്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാന് ഛബ്ര, എഡിറ്റര്‍: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍: ശ്രീ ശങ്കര്‍, സൗണ്ട് മിക്സ്: രാജകൃഷ്ണന് എം ആര്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, സംഘട്ടനം: രാജശേഖര്‍, മാഫിയ ശശി, പി സി സ്റ്റണ്ട്സ്,
മേക്കപ്പ്: രതീഷ് വിജയന്, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസര്‍: ഹന്നാന്‍ മരമുട്ടം, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന് ജെ പി, ഫിനാന്‍സ് കണ്‍ട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിന് അഗസ്റ്റിന്, പ്രോജക്ട് കോര്‍ഡിനേറ്റര്‍: പ്രിയദര്‍ശിനി പി.എം, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രവീണ്‍ ബി മേനോന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സക്കീര്‍ ഹുസൈന്, വിതരണം: ബിഗ് ഡ്രീംസ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്, അനൂപ് സുന്ദരന്‍.,പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്, സ്റ്റില്‍സ്: നിദാദ് കെ എന്‍.
Discussion about this post