വര്‍ഷങ്ങളായി താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ആ സ്ഥാനത്ത് നിന്നും രാജി വെക്കുകയാണ്. ഇതിനെക്കുറിച്ച് അടുത്തിടെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഒടുവില്‍ ഈ വിഷയങ്ങളില്‍ വ്യക്തത വരുത്തികൊണ്ട് എത്തിയിരിക്കുകയാണ് അദ്ദേഹം. കേട്ടതൊക്കെ സത്യമാണെന്നും അമ്മയില്‍ നിന്നും താന്‍ മാറുകയാണെന്നും നടന് പറയുന്നു. ഇതുകൂടാതെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലൂടെ ഇടവേള ബാബു വ്യക്തമാക്കി.
തന്റെ ജീവിതത്തിലെ നല്ല കാലയളവ് മുഴുവന്‍ അമ്മയിലാണ് ചെലവഴിച്ചതെന്നും ഈ സമയത്ത് വിവാഹം കഴിക്കാന്‍ സാധിച്ചില്ലെന്നും ഇനിയും വിവാഹമൊന്നും ഉണ്ടാകില്ലെന്നും തന്നെയാണ് താരം പറയുന്നത്. വിവാഹം കഴിച്ചില്ലെങ്കിലും എന്നെ മനസ്സിലാക്കുന്ന ഒരാളുമായി കൂട്ടുകെട്ടുണ്ടാകാം.
ഭാവിയില്‍ എന്റെ കൂടെ ഒരു കംപാനിയന് ഉണ്ടായെന്നു വരാം. അല്ലാതെ കല്യാണം ഒന്നും ഉണ്ടാകില്ല. ഈ ജീവിതമാണ് സുഖം. കല്യാണം കഴിക്കാതെ സുഖമായി ജീവിക്കാമെന്ന് വിചാരിച്ചിരുന്ന ആളാണ് ഞാന്‍. അതിലേറെ ബാധ്യതകളാണ് എനിക്ക് ഇപ്പോഴുള്ളത്. കല്യാണം കഴിച്ചാല്‍ പോലും ഇത്രയേറെ ബാധ്യത വരില്ലായിരുന്നു എന്നാണ് തോന്നുന്നത്. സംഘടനയ്ക്ക് കാലിടറിയതിനെ പറ്റിയും താരം സൂചിപ്പിച്ചിരിക്കുകയാണ്.
അമ്മയിലെ ആളുകള്‍ക്ക് രാഷ്ട്രീയം ഉണ്ടായപ്പോഴാണ് സംഘടനയ്ക്ക് കാലിടറിയത്. മുന്‍പ് ആര്‍ക്കും രാഷ്ട്രീയമില്ലായിരുന്നു. ഇപ്പോള്‍ ആരൊക്കെ ഏത് പാര്‍ട്ടിയില്‍ ആണെന്ന് ജനങ്ങള്‍ക്ക് പോലും അറിയാം. അവിടെന്നാണ് അമ്മയ്ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടിയതും. ഇന്‍ഷുറന്‍സും അംഗങ്ങള്‍ക്കുള്ള കൈനീട്ടവും അടക്കം പ്രതിവര്‍ഷം മൂന്ന് കോടി രൂപ അമ്മയുടെ നടത്തിപ്പിനായി വേണ്ടിടത്ത് കൂട്ടുത്തരവാദിത്വം ഉണ്ടായേ മതിയാകൂ. അല്ലാത്തപക്ഷം ഈ വണ്ടി എവിടെയെങ്കിലും നിന്നുപോകും’ ഇടവേള ബാബു പറഞ്ഞു.
Discussion about this post